LIFE

അവാര്‍ഡ് പടം കിന്നാരത്തുമ്പിയായ കഥ- സലിം കുമാര്‍ വെളിപ്പെടുത്തുന്നു

ലയാള സിനിമയുടെ പേര് ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും എത്തിച്ച നടനാണ് സലിം കുമാര്‍. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് അടക്കം പല പുരസ്‌കാരങ്ങളും നേടിയ വ്യക്തിയാണ് അദ്ദേഹം. മിമിക്രിയില്‍ നിന്നും സിനിമയിലെത്തിയ സലിം കുമാര്‍ പിന്നീട് ചെറിയ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

ഒരു ചാനലിലെ പ്രോഗ്രാമില്‍ സലിം കുമാര്‍ തന്നെയാണ് കിന്നാരത്തുമ്പികളെന്ന ചിത്രത്തെപ്പറ്റിയുള്ള രസകരമായ വിവരം പ്രേക്ഷകരോട് പങ്ക് വെച്ചത്. തന്റെ സുഹൃത്ത് മുഖേനയാണ് സലിം കുമാര്‍ കിന്നാരത്തുമ്പികളെന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തുന്നത്. അവാര്‍ഡ് ചിത്രമെന്ന നിലയ്ക്കാണ് കിന്നാരത്തുമ്പികള്‍ ചിത്രീകരിച്ചത്. ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലാണ് സലിം കുമാര്‍ അഭിനയിച്ചത്. ചിത്രീകരണം പൂര്‍ത്തിയാക്കി ഡബ്ബിംഗ് കഴിഞ്ഞിട്ടും ചിത്രം വാങ്ങാന്‍ ആരും തയ്യാറാകാതെ വന്നതോടെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് സംവിധായകന്റെ അനുവാദം ഇല്ലാതെ ചില രംഗങ്ങള്‍ ചിത്രത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഇതോടെ അണിയറ പ്രവര്‍ത്തകരോട് തന്റെ ചിത്രം പോസ്റ്ററില്‍ വെക്കരുതെന്നും സലിംകുമാര്‍ ആവശ്യപ്പെട്ടു. കാശില്ലാതെ പാതിക്ക് വലഞ്ഞിരുന്ന നിര്‍മ്മാതാവ് കിന്നാകത്തുമ്പികള്‍ പ്രദര്‍ശനത്തിനെത്തിയതോടെ വലിയ സാമ്പത്തിക ഉയര്‍ച്ച നേടിയത് മറ്റൊരു ചരിത്രം

കിന്നാരത്തുമ്പികള്‍ക്ക് ശേഷമാണ് തെങ്കാശിപ്പട്ടണം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സലിംകുമാര്‍ പളനിയിലെത്തുന്നത്. ഒരിക്കല്‍ ഹോട്ടലിന് മുന്‍പിലെ കടയില്‍ വെച്ച് നാട്ടുകാരില്‍ ചിലര്‍ തന്നെ തിരിച്ചറിയുകയും കിന്നാരത്തുമ്പില്‍ അഭിനയിച്ച ആളല്ലേ എന്ന് ചോദിക്കുകയും ചെയ്തുവെന്ന് സലിംകുമാര്‍ പറയുന്നു. മലയാളത്തില്‍ ആരും തിരിച്ചറിയാത്ത കാലത്താണ് കിന്നാരത്തുമ്പികളെന്ന ചിത്രത്തില്‍ വന്നു പോവുന്ന തന്റെ കഥാപാത്രത്തെ തമിഴ്‌നാട്ടിലെ ആളുകള്‍ തിരിച്ചറിഞ്ഞത്. അതോടെ സുരേഷ് ഗോപിക്കും, ലാലിനും ലഭിക്കാത്ത സ്വീകാര്യതയാണ് ആ നാട്ടില്‍ തനിക്ക് ലഭിച്ചതെന്നും സലിംകുമാര്‍ പറയുന്നു.

Back to top button
error: