TRENDING

അവൻ അവളെ ചതിച്ചു വരുതിയിലാക്കി, ഒടുവിൽ

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ചെറുപ്പക്കാരനെ കാണാന്‍ എറണാകുളത്തെത്തിയ പെണ്‍കുട്ടി ഹോട്ടല്‍ മുറിയില്‍ മരണപ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് മലയാളി കേട്ടത്. ജോലിക്കുള്ള ഇന്റര്‍വ്യൂവിന് വേണ്ടിയാണ് എറണാകുളത്തേക്ക് പോകുന്നതെന്നാണ് പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞിരുന്നത്. എറണാകുളത്തെത്തി ചെറുപ്പക്കാരനുമായി ഹോട്ടലില്‍ മുറിയെടുത്തിരുന്നു. ഹോട്ടല്‍ മുറിയില്‍ വെച്ചാണ് മരണം സംഭവിക്കുന്നത്. സ്വകാര്യഭാഗത്തുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും മരണത്തിലേക്കുള്ള ദൂരം കുറച്ചിരുന്നു. ഒരുപക്ഷേ നേരത്തെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ആ പെണ്‍കുട്ടി ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു. ഓഗസ്റ്റ് 12 നായിരുന്നു ഹോട്ടല്‍ മുറിയില്‍ പെണ്‍കുട്ടിയെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മരണം സ്ഥീതികരിച്ചതോടെ പ്രതിയായ ഗോകുല്‍ മുങ്ങുകയായിരുന്നു. പിന്നീട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

മുറിവില്‍ നിന്ന് ശരീരത്തിലെ മൂന്നിലൊന്ന് രക്തം വാര്‍ന്നു പോയിരുന്നു. ഹൃദയത്തിന് രക്തം പമ്പ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് പെണ്‍കുട്ടി എത്തിയിരുന്നു. വിശദമായ രാസപരിശോധന ഫലം വന്നതിനെ ശേഷമായിരിക്കും തുടര്‍നടപടി. ഇതിനായി പോലീസ് കാത്തിരിക്കുകയാണ്.

സമുഹമാധ്യമങ്ങള്‍ വഴി പരിചയപ്പെടുന്ന പെണ്‍കുട്ടികളെ ഇത്തരത്തില്‍ ചതിയില്‍ വീഴ്ത്തുന്ന റാക്കറ്റിലെ കണ്ണിയാണ് പ്രതിയായ ഗോകുല്‍. എഴുപുന്ന സ്വദേശിയായ പെണ്‍കുട്ടിയെയും പരിചയപ്പെടുന്നത് സമൂഹമാധ്യമങ്ങള്‍ വഴിയാണ്. ഓണ്‍ലൈന്‍ പഠനത്തിനായി സഹോദരങ്ങള്‍ക്ക് വാങ്ങിയ ഫോണില്‍ നിന്നാണ് പെണ്‍കുട്ടി സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നത്. ഒരു മാസം മുന്‍പ് പരിചയപ്പെട്ട ഗോകുല്‍ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് പെണ്‍കുട്ടി എറണാകുളത്തേക്ക് പോവാന്‍ തയ്യാറായത്. ഒരു ജോലിക്ക് വേണ്ടിയുള്ള ഇന്റര്‍വ്യു ഉണ്ടെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. മകളിപ്പോള്‍ ജോലിക്ക് പോകണ്ട പഠിച്ചാല്‍ മതിയെന്ന് പെണ്‍കുട്ടിയുടെ അച്ചന്‍ പറഞ്ഞെങ്കിലും തന്റെ ശബളം കൂടിയായാല്‍ കുടുംബത്തിന് അതൊരു വലിയ സഹായമാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്.

വീട്ടില്‍ നിന്നും ഇറങ്ങാനുള്ള വഴിയായി ഇന്റര്‍വ്യു ഉണ്ടെന്ന് പറയാന്‍ ഉപദേശിച്ചതും ഗോകുല്‍ ആയിരുന്നു. പോസ്‌കോ കേസടക്കം പല കേസിലും നേരത്തെ പ്രതിയായ വ്യക്തിയാണ് ഗോകുല്‍. പോസ്‌കോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നെങ്കിലും നാല് മാസത്തിന് ശേഷം ആ ബന്ധം അവസാനിച്ചു. മദ്യപാനിയും, ലഹരിക്ക് അടിമയുമായ ഗോകുലിനൊപ്പം ജീവിക്കാനാകില്ലെന്ന തിരിച്ചറിഞ്ഞ പെണ്‍കുട്ടി സ്വമേധയാ തിരികെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു.

Back to top button
error: