NEWS

റിയയുടെ വാട്‌സാപ്പ് സന്ദേശങ്ങള്‍ പരിശോധിച്ച് പോലീസ്; സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റ്‌

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ നിരവധി വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നത്. കാമുകി റിയയ്ക്ക് ലഹരി മരുന്ന് കടത്തുമായി ബന്ധമുണ്ടെന്നുളള വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ലഹരിമരുന്ന് കേസില്‍ മറ്റൊരു നിര്‍ണായക അറസ്റ്റ് കൂടി.

നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന് ലഹരിമരുന്ന് എത്തിച്ച് നല്‍കിയതെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പേരാണ് അറസ്റ്റിലായത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ കേസുകളില്‍ ഇതാദ്യമായാണ് അറസ്റ്റുണ്ടാകുന്നത്.

റിയ ചക്രവര്‍ത്തിയുടെ വാട്‌സാപ്പ് ചാറ്റുകളില്‍ നിന്നാണ് അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന. വിശദമായ ചോദ്യം ചെയ്യലില്‍ സുശാന്തുമായി ബന്ധപ്പെട്ടുയര്‍ന്ന ലഹരിമരുന്ന് ബന്ധത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. അതേസമയം, റിയ ഇതുവരെ ലഹരി ബന്ധം സമ്മതിച്ചിട്ടില്ല. താന്‍ ഇതുവരെ ലഹരി ഉപയോഗിച്ചിട്ടില്ല എന്ന വാദത്തില്ഡ തന്നെ ഉറച്ച് നില്‍ക്കുകയാണ് റിയ. ആയതിനാല്‍ സിബിഐയുടെ ചോദ്യം ചെയ്യലിനുശേഷം റിയയെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ചോദ്യം ചെയ്യും.

ഒരോ ദിവസവും പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നത് അന്വേഷണസംഘത്തിന് വെല്ലുവിളി ഉയര്‍ത്തുകയാണ്.

Back to top button
error: