NEWS

പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദായി; യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദായതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനു(29)ആണ് ആത്മഹത്യ ചെയ്തത്.

ജോലി ഇല്ലാത്തത് മാനസികമായി തളര്‍ത്തിയെന്ന് അനു എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. പിഎസ്‌സി റദ്ദാക്കിയ എക്‌സൈസ് ലിസ്റ്റില്‍ 76ാം റാങ്കുകാരനായിരുന്നു അനു. കുറച്ചു ദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ -സോറി. അനു ആത്മഹത്യാ കുറിപ്പില്‍ എഴുതി.

അനു ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റിന് ഏപ്രില്‍ വരെയെ കാലാവധി ഉണ്ടായിരുന്നുളളു. തുടര്‍ന്ന് കോവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ടുമാസം കൂടി സര്‍ക്കാര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി. ജൂണ്‍ 20 വരെ ആയിരുന്നു റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയത്. കാലാവധി നീട്ടിക്കിട്ടിയ ഈ സമയത്തിനിടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഏഴുപേര്‍ക്കു കൂടി അഡൈ്വസ് മെമ്മോ അയക്കാന്‍ സാധിച്ചുവെന്ന് പി.എസ്.സി. അറിയിച്ചു. അതില്‍ റാങ്ക് ലിസ്റ്റിലുള്ള 72 പേര്‍ക്കാണ് നിയമനം ലഭിച്ചത്.

Back to top button
error: