NEWS

സ്വപ്നയുടെ കൈപ്പടയിൽ എഴുതിയ മൊഴി ചോർന്നത് എങ്ങനെ ?അന്വേഷണം

സ്വപ്ന സുരേഷ് അനിൽ നമ്പ്യാരെ കുറിച്ച് പറയുന്ന സ്വന്തം കൈപ്പടയിൽ എഴുതിയ മൊഴി ചോർന്നതിനെതിരെ അന്വേഷണം .കസ്റ്റംസിന്റെ ഇന്റലിജൻസ് വിഭാഗം ആണ് അന്വേഷണം നടത്തുന്നത് .ചോർന്ന മൊഴി ചാനലുകളിൽ വരികയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു .

കസ്റ്റംസിലെ ഉന്നതർ ഇതിൽ അതൃപ്തി പ്രകടിപ്പിച്ചു എന്നാണ് വിവരം . പ്രത്യേക ഭാഗം മാത്രമാണ് ചോർന്നത് .ആരുടെ പക്കൽ നിന്നാണ് ചോർന്നത് എന്നാണ് അന്വേഷണം .ഇക്കാര്യത്തിൽ സ്വർണക്കടത്ത് അന്വേഷിക്കുന്ന മറ്റു അന്വേഷണ ഏജൻസികളും അതൃപ്തി അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട് .

സ്വപ്നയെ എൻഐഎ അറസ്റ്റ് ചെയ്തതിനു ശേഷം കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു .അപ്പോൾ നൽകിയ മൊഴിയാണ് ചോർന്നത് .

Back to top button
error: