മന്ത്രി ജി സുധാകരന്റെ മകന് ജനം ടിവിയിൽ ഓഹരിയെന്നു ചാനൽ ,വിവാദം കൊടുമ്പിരി കൊള്ളുന്നു

മന്ത്രി ജി സുധാകരന്റെ മകന് ജനം ടി വിയിൽ ഓഹരിയെന്ന വെളിപ്പെടുത്തലുമായി ചാനൽ രംഗത്ത് .ജനം ടി വി ചീഫ് എഡിറ്റർ ജി കെ സുരേഷ്ബാബുവാണ് ചർച്ചക്കിടയിൽ ഇക്കാര്യം വെളിപ്പെടുത്തിയത് .

ജനം ടി വി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു .ഇതിനു പിന്നാലെ സിപിഐഎം ആരോപണവുമായി രംഗത്തെത്തി .ജനം ടി വി ബിജെപി -ആർ എസ് എസ് ചാനൽ ആണെന്നായിരുന്നു സിപിഐഎം ആരോപണം .അനിലിനെ ചോദ്യം ചെയ്തത് ബിജെപി വിശദീകരിക്കണം എന്ന് സിപിഐഎം ആവശ്യപ്പെട്ടിരുന്നു .

5200 ഓഹരി ഉടമകൾ ചാനലിനു ഉണ്ട് .ഇതിൽ രാഷ്ട്രീയക്കാരുമുണ്ട് .ഇതിൽ സിപിഎമ്മുകാരും ഉണ്ട് .ദേശസ്നേഹികളാണ് ചാനലിന്റെ ഓഹരി ഉടമകൾ എന്നും സുരേഷ്ബാബു പറഞ്ഞു .
ചാനലിൽ നിന്ന് താൽക്കാലികമായി മാറ്റി നിർത്തിയിരിക്കുകയാണ് അനിൽ നമ്പ്യാരെ .അനിൽ നമ്പ്യാർ മുന്നോറോളമുള്ള ജീവനക്കാരിൽ ഒരാൾ ആണെന്നും ഓഹരി ഉടമയല്ലെന്നും ചാനൽ എം ഡി പി വിശ്വരൂപൻ പറഞ്ഞു .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version