NEWS

ഇത്തവണത്തെ പി.വി സാമി പുരസ്‌കാരം മോഹന്‍ലാലിന്

ലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ അടയാളപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടുകളായി മലയാള സിനിമയുടെ രാജാവായി അദ്ദേഹമുണ്ട്. ഇത്രയും വര്‍ഷത്തിനിടയില്‍ ചെയ്യാത്ത വേഷങ്ങളോ ലഭിക്കാത്ത അംഗീകാരങ്ങളെ വളരെ വിരളമാണ്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള മോഹന്‍ലാലിന് ലഭിച്ചിരിക്കുന്ന ഏറ്റവും പുതിയ അവാര്‍ഡാണിപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യ സമര സേനാനിയും, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന പി.വി റാവുവിന്റെ പേരിലുള്ള പി.വി സാമി മെേേമ്മാറിയല്‍ അവാര്‍ഡാണ് നടന്‍ മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. എം.വി ശ്രേയാംസ് കുമാര്‍, സത്യന്‍ അന്തിക്കാട്, ഡോ.സി.കെ രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതിയാണ് മോഹന്‍ലാലിനെ തിരഞ്ഞെടുത്തത്.

മലയാളത്തിന്റെ കലാ, സാംസ്‌കാരിക ഭൂമികയില്‍ മോഹന്‍ലാല്‍ നല്‍കിയ സംഭാവനകളെ മാനിച്ചുകൊണ്ടാണ് അവാര്‍ഡ് നല്‍കുന്നത്. മോഹന്‍ലാല്‍ കഥാപാത്രങ്ങളില്‍ മലയാളി പലപ്പോഴും തന്നെയാണ് കാണുന്നത്. ഓരോ മലയാളിയും കടന്നു പോയ സാഹചര്യങ്ങളിലെല്ലാം എവിടെയെങ്കിലും ഒരു മോഹന്‍ലാല്‍ കഥാപാത്രം അവരെ കടന്ന് പോയിട്ടുണ്ടാകുമെന്നുറപ്പാണ്. പി.വി സാമിയുടെ ചരമദിനമായ സെപ്റ്റംബര്‍ ഒന്നിനാണ് അവാര്‍ഡ് നല്‍കി വരുന്നതെങ്കിലും കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചടങ്ങുകള്‍ മറ്റൊരു ദിവസത്തിലായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Back to top button
error: