NEWS

24 മണിക്കൂറിനിടെ 76,472 കോവിഡ് കേസുകള്‍; മരണസംഖ്യയില്‍ ഇന്ത്യ മൂന്നാമത്‌

ന്യൂഡല്‍ഹി: ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. രോഗമുക്തി നേരിടുന്നതോടൊപ്പം തന്നെ രോഗം പിടിപെടുന്നവരുടെ എണ്ണവും അത്ര തന്നെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,472 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 34 ലക്ഷം കടന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,021 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 62,550 ആയി. 34,63,973 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

ലോകത്തെ കോവിഡ് ബാധിതരുടെ മരണസംഖ്യയില്‍ ഇന്ത്യയിപ്പോള്‍ മൂന്നാമതാണ്. യുഎസ്സിലും ബ്രസീലിലുമാണ് ഇന്ത്യയിലേതിനേക്കാള്‍ കൂടുതല്‍ കോവിഡ് മരണം രേഖപ്പെടുത്തിയത്. 1.85 ലക്ഷം പേരാണ് യുഎസ്സില്‍ കോവിഡ് ബാധിതരായി മരണപ്പെട്ടത്.

Back to top button
error: