LIFE

പുലിമുരുകന്‍ മലയാളത്തിലെ ഏറ്റവും വലിയ വിജയമാകുമെന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു

ലയാള സിനിമയില്‍ നൂറ് കോടി കളക്ഷന്‍ എന്ന റെക്കോര്‍ഡ് നേട്ടം ആദ്യമായി കൈവരിക്കുന്ന ചിത്രമായിരുന്നു പുലിമുരുകന്‍. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖായിരുന്നു. ഉദയ്കൃഷ്ണ ആയിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ആറടി ദൂരത്ത് നിന്നും പുലിയെ വേലെറിഞ്ഞ് കൊല്ലുന്ന പുലിയൂര്‍ കാട്ടിലെ പുലിമുരുകന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹന്‍ലാലായിരുന്നു. മോഹന്‍ലാലിന്റെ അസാധ്യ പ്രകടനം കൊണ്ടും സംവിധായകന്റെ വൈഭവം കൊണ്ടുമാണ് പുലിമുരുകന്‍ എന്ന ചിത്രം അന്നുവരെയുണ്ടായിരുന്ന എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച് മലയാളത്തിലെ ഏറ്റവും വലിയ വിജയമായി മാറിയത്.

ഈയടുത്ത് സംവിധായകന്‍ വൈശാഖ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പുലിമുരുകനെക്കുറിച്ചുള്ള രസകരമായ അനുഭവം പ്രേക്ഷകരോട് പങ്ക് വെച്ചത്. തന്റെ ആദ്യ ചിത്രം മുതല്‍ ഒരു സിനിമയുടെ വിജയത്തെക്കുറിച്ചും പരാജയത്തെക്കുറിച്ചും നിര്‍മ്മാതാക്കളോട് മനസ് തുറന്ന് സംസാരിക്കാറുണ്ട്. ഒരുപക്ഷേ സിനിമ പരാജയപ്പെട്ടാല്‍ മുടക്കുന്ന പണമെല്ലാം നഷ്ടപ്പെടും. പുലിമുരുകനെപ്പറ്റിയും ഇതേ ആശങ്ക ഉണ്ടായിരുന്നു. ചിത്രം ഒരുങ്ങുന്നത് വലിയ ബഡ്ജറ്റിലാണ് അതുകൊണ്ട് തന്നെ പരാജയപ്പെട്ടാല്‍ സംഭവിക്കുന്നത് ഏറ്റവും വലിയ അടിയായിരിക്കും. പക്ഷേ ചിത്രത്തിന്റെ വര്‍ക്കെല്ലാം തീര്‍ത്ത് പ്രദര്‍ശനത്തിന് ഒരുങ്ങന്നതിന് ഒരാഴ്ച മുന്‍പ് കണ്ടപ്പോള്‍ ഞങ്ങള്‍ക്കെല്ലാം ആത്മവിശ്വാസമായി. ചിത്രം വാണിജ്യമായി വലിയ വിജയമാകുമെന്ന പോസിറ്റീവ് വൈബ് എല്ലാവര്‍ക്കും കിട്ടിയിരുന്നു-വൈശാഖ് പറയുന്നു

ഒരു സിനിമയുടെ പൂര്‍ണതയ്ക്കായി എത്ര വേണമെങ്കിലും കഷ്ടപ്പെടാന്‍ മനസുള്ള വ്യക്തിയാണ് വൈശാഖ്. സംവിധാനം ചെയ്ത ആദ്യ ചിത്രം മുതല്‍ വലിയ താരങ്ങളെ ഉള്‍പ്പടുത്തിയ വലിയ ബഡ്ജറ്റ് ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയത്. അതുകൊണ്ട് തന്നെ പുലിമുരുകന്റെ വിജയം വൈശാഖിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ്.

Back to top button
error: