TRENDING

ഓര്‍മ്മയായി ചാഡ്‌വിക്ക് ബോസ്മാന്‍…

പ്രശസ്ത ഹോളിവുഡ് നടന്‍ ചാഡ്‌വിക്ക് ബോസ്മാന്‍ അന്തരിച്ചു. 43 വയസ്സായിരുന്നു.വയറ്റിലെ അര്‍ബുദത്തെ തുടര്‍ന്ന് നാല് വര്‍ഷമായി ചികിത്സയിലായിരുന്നു. ലോസ് ആഞ്ചല്‍സിലെ വസതിയിലായിരുന്നു അന്ത്യം. ഹിറ്റ് ചിത്രം ബ്ലാക്ക് പാന്തറിലെ നായക വേഷത്തിലൂടെയാണ് ബോസ്മാന്‍ പ്രശസ്തനായത്. കറുത്ത വര്‍ഗക്കാരനായ ഹിറ്റ്‌മേക്കര്‍ എന്ന നിലയിലാണ് ബോസ്മാന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. മരണസമയത്ത് ഭാര്യയും മക്കളും മറ്റ് കുടുംബാംഗങ്ങളും സമീപത്തുണ്ടായിരുന്നു.

മാര്‍വല്‍ സിനിമാറ്റിക് പ്രപഞ്ചത്തില്‍ ബ്ലാക്ക് പാന്തറായി പ്രശസ്തി കണ്ടെത്തുന്നതിനുമുമ്പ് ബ്ലാക്ക് ഐക്കണുകളായ ജാക്കി റോബിന്‍സണ്‍, ജെയിംസ് ബ്ര ണ്‍ എന്നിവരില്‍ അഭിനയിച്ച താരം ഇനി ഓര്‍മയാകുമ്പോള്‍ സിനിമ ലോകത്തിന് നഷ്ടമായത് ഒരു കരുത്തുറ്റ അഭിനേതാവിനെ കൂടിയാണ്.

ചാഡ്‌വിക്ക് ഒരു യഥാര്‍ത്ഥ പോരാളിയും സ്ഥിരോത്സാഹിയുമായിരുന്നു .ബ്ലാക്ക് പാന്തറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ചാഡ്വിക്കിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആദരമാണെന്ന് കുടുംബം പറയുന്നു.

ക്യാപ്റ്റന്‍ അമേരിക്ക, സിവില്‍വാര്‍, 42, ഗെറ്റ് ഓണ്‍ അപ്, അവെഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ്ഗെയിം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നാല് വര്‍ഷം മുന്‍പാണ് ചാഡ്‌വിക്ക് ബോസ്മാന് കോളന്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ഇദ്ദേഹം തന്റെ കാന്‍സര്‍ ബാധയെക്കുറിച്ച് പൊതുസമൂഹത്തിനോട് പറഞ്ഞിരുന്നില്ല. കാന്‍സര്‍ ബാധിതനായിരിക്കെ ഫ്രം മാര്‍ഷല്‍ ടു ഡ ഫൈവ് ബ്ലഡ്സ്, ഓഗസ്റ്റ് വില്‍സണ്‍സ് മാ റെയ്നീസ് ബ്ലാക്ക് ബോട്ടം, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. എല്ലാം എണ്ണമറ്റ ശസ്ത്രക്രിയകള്‍ക്കിടയിലും കീമോതെറാപ്പിക്കിടയിലുമായിരുന്നു സിനിമയുടെ ചിത്രീകരണം.

1976 നവംബര്‍ 29ല്‍ ജനിച്ച ചാഡ്‌വിക്ക് സിനിമകള്‍ക്ക് പുറമെ നിരവധി ടെലിവിഷന്‍ സീരിയലുകളുടെയും ഭാഗമായിട്ടുണ്ട്.

Back to top button
error: