TRENDING

സുശാന്തിന്റെ മരണത്തിന് പിന്നില്‍ ആര്? റിയയുമായുളള ചോദ്യം ചെയ്യല്‍ തുടരുന്നു

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ നിരവധി വെളിപ്പെടുത്തലുകളായിരുന്നു പുറത്ത് വന്നത്. തന്റെ മകനെ റിയ ചക്രവര്‍ത്തി വിഷം കൊടുത്ത് കൊന്നതാണെന്നും റിയയെ അറസ്റ്റ് ചെയ്യണമെന്നുമുളള സുശാന്തിന്റെ പിതാവിന്റെ വാദങ്ങള്‍ നിലനില്‍ക്കെ റിയയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ഇന്ന് പത്തരയ്ക്ക് ഹാജരാകാന്‍ റിയയോട് സിബിഐ ആവശ്യപ്പെട്ടു.

സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് രേഖകള്‍, വസ്തുവകകള്‍, സുശാന്തിന് നല്‍കിയിരുന്ന മരുന്നുകള്‍, ഡോക്ടറുടെ കുറിപ്പ് എന്നിവയെക്കുറിച്ച് ചോദിക്കും.

അതേസമയം, ഇന്നലെയും സിബിഐ റിയയെ ചോദ്യം ചെയ്തിരുന്നു. രാവിലെ പതിനൊന്നിന് തുടങ്ങിയ ചോദ്യം ചെയ്യല്‍ ഏറെ വൈകിയാണ് അവസാനിച്ചത്. ഓരോ ദിവസവും റിയ ഉയര്‍ത്തുന്ന വാദങ്ങള്‍ താന്‍ നിരപരാധി എന്ന് തന്നെയാണ്. ലഹരി മരുന്ന് കടത്തുമായും സുശാന്തിന്റെ മരണത്തിന് പിന്നിലും റിയയ്ക്ക് ബന്ധമുണ്ടെന്ന വാദങ്ങളെ പൊളിച്ചെഴുതുന്ന വെളിപ്പെടുത്തലുകളാണ് റിയ മുന്നോട്ട് വെക്കുന്നത്.

Back to top button
error: