NEWS

ജോസ് കെ മാണിയെ പൂർണമായും കൈവിടാൻ കോൺഗ്രസ് ,തീരുമാനം വ്യാഴാഴ്ച

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ പൂർണ്ണമായും കൈവിടാൻ കോൺഗ്രസ് തീരുമാനിച്ചു .രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്ന ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് പൊടുന്നനെയുള്ള തീരുമാനം .സെപ്റ്റംബർ മൂന്നിന് ചേരുന്ന യു ഡി എഫ് യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും .

ഇക്കാര്യവുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാണക്കാട് നേരിട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളെ നേരിൽ കണ്ടു .കോൺഗ്രസ്സ് തീരുമാനത്തിന് ലീഗ് പച്ചക്കൊടി കാണിച്ചു .മറ്റു ഘടക കക്ഷികൾക്കും മറിച്ചൊരു അഭിപ്രായം ഇല്ല .തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ മുന്നണിയിൽ തമ്മിലടി പൂർണമായും ഒഴിവാക്കണം എന്നാണ് എല്ലാവരുടെയും നിലപാട് .

യുഡിഎഫിലേക്ക് തിരിച്ചുവരണമെങ്കിൽ സെപ്റ്റംബർ മൂന്നിനകം ജോസ് കെ മാണി വിഭാഗം മുൻകൈ എടുത്ത് ചർച്ച നടത്തേണ്ടി വരും .അല്ലെങ്കിൽ മൂന്നിന് ചേരുന്ന യോഗത്തിൽ ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കും .

യുഡിഎഫ് വിട്ടു വരുന്നവരുടെ രാഷ്ട്രീയ നിലപാടുകൾക്കനുസരിച്ച് എൽഡിഎഫിൽ ഉൾപ്പെടുത്തുന്ന കാര്യം ആലോചിക്കും എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു .ഇത് ജോസ് കെ മാണി വിഭാഗത്തിനുള്ള ക്ഷണം ആയാണ് യു ഡി എഫ് കരുതുന്നത് .ഇക്കാര്യത്തിൽ ഒരു തീരുമാനം ആകും മുമ്പേ ജോസ് കെ മാണിയെ പുറത്താക്കണം എന്നാണ് യുഡിഎഫിന്റെ പൊതുനിലപാട് .

Back to top button
error: