TRENDING

കുതിച്ചുയര്‍ന്ന് കോവിഡ്‌; 24 മണിക്കൂറിനിടെ 77,266 പേര്‍ക്ക് രോഗം

രോദിവസം ചെല്ലുന്തോറും രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,266 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 33,87,500 ആയി വര്‍ധിച്ചു.

രോഗികളുടെ എണ്ണം കൂടുന്നത് പോലെ തന്നെ മരണസംഖ്യയും ഉയരുകയാണ്. ഇന്നലെ മാത്രം രാജ്യത്ത് 1057 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് 61,529 പേരാണ് മരിച്ചത്.

60,177 പേര്‍ കൂടി 24 മണിക്കൂറിനുളളില്‍ രോഗമുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കില്‍ പറയുന്നത്. അതേസമയം, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ രോഗനിരക്ക് ഉയരുകയാണ്.

മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 14,857 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 7,33,568 ആയി. തമിഴ്‌നാട്ടില്‍ വ്യാഴ്ച 5,981 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. ആന്ധ്രപ്രദേശില്‍ 3,93,090 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Back to top button
error: