TRENDING

ലൂസിയാനയില്‍ ആഞ്ഞടിച്ച് ലോറ; കനത്ത നാശനഷ്ടങ്ങള്‍

നൂറ്റാണ്ടിലെ ഏറ്റവും വലിയ ചുഴലിക്കാറ്റാണ് കഴിഞ്ഞദിവസം അമേരിക്കയിലെ ലൂസിയാനയില്‍ താണ്ഡവമാടിയത്. കാറ്റഗറി നാല് വിഭാഗത്തില്‍പെട്ട ലോറ ചുഴലിക്കാറ്റ് മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതയിലാണ് ആഞ്ഞടിച്ചത്.

ചുഴലിക്കാറ്റില്‍ കനത്ത നാശനാഷ്ടമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. 4 പേര്‍ മരിക്കുകയും ഒട്ടേറ റോഡുകളില്‍ വെളളം കയറുകയും വന്‍ മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. മാത്രമല്ല കനത്ത കാറ്റില്‍ ഒരു കസിനോ നിലംപൊത്തി.

ലൂസിയാനയിലെയും ടെക്‌സാസിലേയും 6 ലക്ഷത്തോളം വീടുകളിലെ വൈദ്യുതി ബന്ധം നിലച്ചു. അതേസമയം, തീരപ്രദേശത്തെ ആളുകളെ നേരത്തെ മാറ്റി പാര്‍പ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദുരന്ത മേഖല സന്ദര്‍ശിക്കുമെന്ന് അറിയിച്ചു.

ഈ സമയം മേഖലയിലെ കെമിക്കല്‍ പ്ലാന്റിലുണ്ടായ തീപിടിത്തം ആശങ്ക പരത്തി. പ്രദേശവാസികള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് സൂചന.

Back to top button
error: