അനിൽ നമ്പ്യാർ കുരുക്കിൽ ,വീണ്ടും ചോദ്യം ചെയ്‌തേക്കും

സ്വർണക്കടത്ത് കേസിൽ ജനം ടിവിയിലെ മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർക്ക് ക്ളീൻ ചിറ്റ് നൽകാതെ കസ്റ്റംസ് .അനിൽ നമ്പ്യാർക്ക് സ്വപ്നയുമായി അടുത്ത ബന്ധം ഉണ്ടെന്നു കസ്റ്റംസ് വിലയിരുത്തുന്നു .

കേസ് അട്ടിമറിക്കാൻ അനിൽ നമ്പ്യാർ ശ്രമം നടത്തി എന്ന മൊഴിയാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയിരിക്കുന്നത് .സ്വർണം വന്നത് നയതന്ത്ര ബാഗേജ് വഴിയല്ല സ്വകാര്യ ബാഗേജ് ആണെന്ന് കോൺസുൽ ജനറലിനെ കൊണ്ട് വാർത്താക്കുറിപ്പ് ഇറക്കാൻ അനിൽ നമ്പ്യാർ സ്വപ്നയെ ഉപദേശിച്ചു എന്നാണ് കസ്റ്റംസിന് കിട്ടിയ വിവരം .ഈ വാർത്താക്കുറിപ്പ് തയ്യാറാക്കി നൽകാമെന്നും അനിൽ നമ്പ്യാർ പറഞ്ഞുവത്രേ .

സ്വപ്നയുടെ മൊഴിയിലെ ഈ കാര്യങ്ങൾക്ക് കൃത്യമായ വിശദീകരണം നല്കാൻ അനിൽ നമ്പ്യാർക്ക് കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ട് .സ്വർണം പിടിച്ച ജൂലൈ 5 നു ഉച്ചക്ക് അനിൽ നമ്പ്യാർ രണ്ടു തവണ സ്വപ്നയെ വിളിച്ചതിനു ഫോൺ രേഖയുണ്ട് .എന്നാൽ ഫോൺ വിളി വാർത്താ സംബന്ധിയാണെന്നാണ് അനിൽ നമ്പ്യാർ പരസ്യമായി പറഞ്ഞത് .സരിത്തിനെ കൊണ്ട് കുറ്റമേൽക്കാൻ നിർദേശിക്കാനും അനിൽ നമ്പ്യാർ നിർദേശിച്ചുവത്രെ .ഇങ്ങനെയുള്ള മൊഴിയാണ് സ്വപ്ന കസ്റ്റംസിന് നൽകിയത് എന്നാണ് വിവരം .

അനിൽ നമ്പ്യാരെ കസ്റ്റംസ് അഞ്ചു മണിക്കൂർ ആണ് ചോദ്യം ചെയ്തത് .സ്വപ്ന സുരേഷിന്റെ മൊഴിയും അനിൽ നമ്പ്യാരുടെ മൊഴിയും പരിശോധിച്ച് കൂടുതൽ വ്യക്തത ആവശ്യമുണ്ടെങ്കിൽ അനിൽ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version