എനിക്ക് സ്വപ്‌നങ്ങളുണ്ട് പക്ഷേ അതിനെ നിയന്ത്രിക്കാനുള്ള ശേഷിയുമുണ്ട്- ജഗദീഷ്

ലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ജഗദീഷ്. നടനായും, കഥാകൃത്തായും, തിരക്കഥാകൃത്തായും, ഗായകനായുമൊക്കെ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. കോളജ് അധ്യാപകനായ ജഗദീഷ് ആദ്യമായി സിനിമയിലഭിനയെത്തുന്നത് 1984 ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായ ജഗദീഷ് 350 ഓളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ പ്രോഗ്രാമുകളിലും, റേഡിയോ നാടകങ്ങളിലും സജീവ സാന്നിധ്യമായി ജഗദീഷിനെ മലയാളി കണ്ടു. മുത്താരംകുന്ന് പി.ഒ, അക്കരെ നിന്നൊരു മാരന്‍, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു തുടങ്ങിയ ഹിറ്റ് സിനിമകളുടെ കഥാകൃത്തും ജഗദീഷ് തന്നെയാണ്.

ഇപ്പോഴിതാ ഒരു ചാനല്‍ ചര്‍ച്ചയിലാണ് ജഗദീഷ് തന്റെ സ്വപ്‌നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. തനിക്ക് ഒരുപാട് സ്വപ്‌നങ്ങളുണ്ട്, ഒരുപാട് കാര്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ ആ സ്വ്പ്‌നങ്ങളെയും ആഗ്രഹങ്ങളേയും നിയന്ത്രിക്കാന്‍ എനിക്ക് കഴിവുണ്ട്. പലപ്പോഴും ഞാനൊരു സ്വാര്‍ത്ഥനാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പക്ഷേ പിന്നീട് എന്റെ പ്രവര്‍ത്തിയുടെ പിന്നിലെ ഉദ്ദേശം നല്ലതാണെന്നവര്‍ മനസിലാക്കുമ്പോള്‍ ഞാന്‍ സന്തോഷിക്കാറുമുണ്ട്. പുതിയ കാലത്തെ പ്രതിഭകള്‍ നാളെയക്കുറിച്ച് കൂടി ബോധവാന്മാരാകണമെന്ന് ജഗദീഷ് പറയുന്നു.

മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടേതടക്കമുള്ള സംഘടനകളുടെ നേതൃത്വ നിരയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയാണ് ജഗദീഷ്. സിനിമ സംബന്ധിയായ പല പരിപാടികളുടെയും മേല്‍നോട്ടം പലപ്പോഴും നിര്‍വ്വഹിക്കുക ജഗദീഷാകും. അധ്യാപകന്റെ പക്വതയും നേതൃത്വപാഠവും ഇതിന് ജഗദീഷിനെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version