മധുരം പെയ്തിറങ്ങി സ്വറ്റ്‌സര്‍ലന്‍ഡ് നഗരം

ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പ്രായഭേദമന്യേ ഇഷ്ടപ്പെടുന്ന ഇവ ഒരു മഴയായി പെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരായും ആരും കാണില്ല. എന്നാല്‍ അത്തരത്തില്‍ ഒരു ചോക്ലേറ്റ് മഴ പെയ്തത്രേ. എവിടെയാണെന്നോ ലോകത്ത് ഏറ്റവും കൂടുതല്‍ ചോക്ലേറ്റ് ഉല്‍പ്പാദനം നടത്തുന്ന രാജ്യമായ സ്വറ്റ്‌സര്‍ലന്‍ഡില്‍. കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിനായിരുന്നു സ്വറ്റ്‌സര്‍ലന്‍ഡിലെ ഓള്‍ട്ടഡന്‍ നഗരത്തെ അത്ഭുതത്തിലാഴ്ത്തി ചോക്ലേറ്റ് മഴത്തുളളികള്‍ പെയ്തിറങ്ങിയത്.

സംഭവം കണ്ട് എല്ലാവരും ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീടാണ് മഴത്തുളളിയുടെ പിന്നിലെ കഥ അറിയുന്നത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ലിന്‍ഡിറ്ര് ആന്‍ഡ് സ്പ്രിംഗ്ലി ചോക്ലേറ്റ് ഫാക്ടറിയില്‍ ഉണ്ടായ സാങ്കേതിക തകരാറാണ് ചോക്ലേറ്റ് മഴയ്ക്ക് കാരണമെന്ന്. ചതച്ച കൊക്കോ ബീന്‍സ് ചോക്ലേറ്റാക്കി മാറ്റുന്നതിന് മുന്നേ തണുപ്പിക്കും അതിലെ വെന്റിലേഷനില്‍ വന്ന തകരാറാണ് മഴയ്ക്ക് കാരണമായതെന്ന് കമ്പനി അറിയിച്ചു. തുടര്‍ന്ന് ഉണ്ടായ കാറ്റില്‍ നഗരത്തില്‍ മൊത്തം ചോക്ലേറ്റ് കണങ്ങള്‍ പാറികളിച്ചു. അതേസമയം ആര്‍ക്കും തന്നെ യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്ന് കമ്പനി അറിയിച്ചു. വ്യത്തിയാക്കലിന് ആവശ്യപ്പെട്ടാല്‍ വൃത്തിയാക്കാനും കമ്പനി സന്നദ്ധമായിരുന്നു പക്ഷേ ആരും ആ ആവശ്യവുമായി മുന്നോട്ട് വന്നില്ല. ഇപ്പോള്‍ കരാറുകള്‍ പരിഹരിച്ച് കമ്പനി മുന്നോട്ട് പോകുന്നു.

അതേസമയം, സ്വറ്റ്‌സര്‍ലന്‍ഡിലെ പ്രധാന സാമ്പത്തിക സ്രോതസ്സുകളില്‍ ഒന്നാണ് ചേക്ലേറ്റ്. മാത്രമല്ല ലോകത്ത് ഏറ്റവും കൂടുതല്‍ ചോക്ലേറ്റ് കഴിക്കുന്ന ആള്‍ക്കാരും ഇവിടെയാണ്. തലസ്ഥാനനഗരമായ സ്യൂറിച്ച് ആണ് രാജ്യത്തെ ചോക്ലേറ്റ് നിര്‍മ്മാണ കേന്ദം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version