NEWS

വിവാദങ്ങൾക്ക് മറുപടിയുമായി എം എ യൂസഫലി ,വിമാനത്താവള വിഷയത്തിൽ തന്നെ വലിച്ചിഴക്കരുത്

വിമാനത്താവള വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യമെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി .തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ തന്നെ വലിച്ചിഴക്കരുതെന്നും ലുലു ഗ്രൂപ് ചെയർമാൻ .തിരുവനന്തപുരത്തിന്റെ വികസനത്തിനു വിമാനത്താവള വികസനം അനിവാര്യമാണ് .എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ളപ്പോൾ വികസിക്കാത്ത പല വിമാനത്താവളങ്ങളും വികസിച്ചത് സ്വകാര്യവൽക്കരണത്തിനു ശേഷമാണെന്നും എം എ യൂസഫലി പറഞ്ഞു .

കൊച്ചി വിമാനത്താവളത്തിന് 19,600 ഓഹരി ഉടമകൾ ആണുള്ളത് .കണ്ണൂരിൽ 8313 ഓഹരി ഉടമകൾ ഉണ്ട് .അതിൽ ഒരാൾ മാത്രമാണ് യൂസഫലി .പ്രശ്നങ്ങൾ കേന്ദ്രവും കേരളവും ചർച്ച ചെയ്ത് പരിഹരിക്കണം എന്നും യൂസഫലി ആവശ്യപ്പെട്ടു .

അദാനി തന്റെ സുഹൃത്താണ് .എന്നാൽ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട് ഒന്നും താൻ ചർച്ച ചെയ്തിട്ടില്ല . വിവാദങ്ങൾ വഴി കേരളത്തിന്റെ വികസനം മുടക്കുന്നത് നല്ലതല്ല .വികസനം ഉണ്ടെങ്കിൽ മാത്രമേ നിക്ഷേപം വരൂ .ലുലു ഗ്രൂപ് തിരുവനന്തപുരത്ത് 1 ,100 കോടിയുടെ നിക്ഷേപം ആണ് നടത്തുന്നത് . ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാൾ ആണ് തിരുവനന്തപുരത്ത് വരുന്നത് .അടുത്ത വർഷം മാർച്ചിൽ തിരുവനന്തപുരം മാൾ പ്രവർത്തനം ആരംഭിക്കും എന്നും യൂസഫലി പറഞ്ഞു .

Back to top button
error: