LIFE

അച്ഛന്റെ മോശം സ്വഭാവവും നല്ല സ്വാഭാവവും ഒന്നു തന്നെയാണ്‌- ധ്യാന്‍ ശ്രീനിവാസന്‍

ലയാള സിനിമയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയ കുടുംബമാണ് ശ്രീനിവാസന്റേത്. വിനീത് ശ്രീനിവാസന് പിന്നാലെ അനിയന്‍ ധ്യാന്‍ ശ്രീനിവാസന്‍ കൂടി മലയാള സിനിമയിലേക്ക് കടന്നു വന്നതോടെ കളം പൂര്‍ത്തിയായിരിക്കുകയാണ്. അച്ഛന്റേയും ചേട്ടന്റെയും പിന്നാലെ അഭിനയത്തില്‍ നിന്നും ധ്യാന്‍ ശ്രീനിവാസനും എഴുത്തിലേക്കും സംവിധാനത്തിലേക്കും ചുവട് മാറ്റിയിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രം വളരെയധികം കളക്ഷന്‍ നേടിയ ചിത്രമായിരുന്നു. നിവിന്‍ പോളി, നയന്‍താര താര ജോഡികള്‍ ആദ്യമായി ഒരുമിച്ചഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും ലൗ ആക്ഷന്‍ ഡ്രാമയ്ക്ക് ഉണ്ടായിരുന്നു. അജു വര്‍ഗീസ് ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം.

ഇപ്പോള്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ശ്രീനിവാസനോട് അച്ഛന്റെ ഒരു നല്ല സ്വാഭാവത്തെക്കുറിച്ചും മോശം സ്വഭാവത്തെക്കുറിച്ചും അവതരാകന്‍ ചോദിച്ചത്. അച്ഛന്‍ സ്‌ട്രെയിറ്റ് ഫോര്‍ഡവേര്‍ഡ് ആണെന്നായിരുന്നു രണ്ട് ചോദ്യത്തിനുമുള്ള ഉത്തരമായി ധ്യാന്‍ മറുപടി പറഞ്ഞത്.

ശ്രീനിവാസന്‍ എന്ന കലാകാരാനെക്കുറിച്ചും മനുഷ്യനെക്കുറിച്ചും മലയാളിക്ക് വ്യക്തമായ അറിവുണ്ട്. മികച്ച തിരക്കഥകള്‍ കൊണ്ട് അദ്ദേഹം മലയാളിയെ ആവോളം ചിരിപ്പിച്ചിട്ടുണ്ട്. വെറും ചിരിക്കപ്പുറത്തേക്ക് ആക്ഷേപ ഹാസ്യത്തിന്റെ പുത്തന്‍ തലമായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചിത്രവും. സമൂഹത്തില്‍ നിലനിന്നിരുന്ന പല പ്രശ്‌നങ്ങളെയും അദ്ദേഹം തന്റെ തിരക്കഥയിലൂടെ വെള്ളിത്തിരയില്‍ എത്തിച്ചിട്ടുണ്ട്. സമൂഹത്തില്‍ ഇപ്പോള്‍ നടക്കുന്ന പല പ്രശ്‌നങ്ങളിലും ശ്രീനിവാസന്‍ തന്റേതായ നിലപാട് സ്വീകരിക്കുകയും, അവ ഉറക്കെ വിളിച്ച് പറയുകയും ചെയ്തിട്ടുണ്ട്. ഇത്തരം നിലപാടുകളിലൂടെ അദ്ദേഹം പലപ്പോഴും ക്രൂശിക്കപ്പെട്ടിട്ടുമുണ്ട്.

Back to top button
error: