LIFE

കലാഭവന്‍ ആഗ്രഹിച്ചു പക്ഷേ വിധി സമ്മാനിച്ചത് ഓസ്‌കാര്‍- കോട്ടയം നസീര്‍

ബ്ദാനുകരണ കലയിലെ കിരീടം വെക്കാത്ത രാജാവാണ് മലയാളികള്‍ക്ക് കോട്ടയം നസീര്‍. മിമിക്രിയെ ഇത്രത്തോളം ജനകീയമാക്കുന്നതില്‍ വലിയ പങ്കു വഹിച്ച കലാകാരന്‍ കൂടിയാണദ്ദേഹം. ശബ്ദാനുകരണത്തില്‍ കോട്ടയം നസീറിന് മുന്നും പിന്നും എന്ന് രണ്ട് കാലഘട്ടമായി തന്നെ തരംതിരിക്കാം. അത്രത്തോളം സൂക്ഷമമായിട്ടാണ് കോട്ടയം നസീര്‍ ഓരോ താരത്തെയും അനുകരിക്കുന്നത്. മിമിക്രിയെന്നാല്‍ അമിതാനുകരണം എന്ന സ്ഥിരം ഫോര്‍മുലയില്‍ നിന്നും ഒട്ടും കൂട്ടിച്ചേര്‍ക്കലുകളില്ലാതെ താരങ്ങളുടെയും, രാഷ്ട്രീയ പ്രവര്‍ത്തകുടെയും ശബ്ദം അയാള്‍ അനുകരിച്ചു കൈയ്യടി നേടി.

മിമിക്രിയിലേക്ക് കടന്നു വരുന്ന സമയത്ത് തനിക്ക് നേരിട്ട ഒരു അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് കോട്ടയം നസീര്‍. ഏതൊരു മിമിക്രി കലാകാരന്റെയും സ്വപ്‌നമായിരുന്നു കലാഭവനില്‍ എത്തിപ്പെടുകയെന്നത്. അതിനായിട്ടായിരുന്നു എല്ലാ മിമിക്രിക്കാരും ശ്രമിച്ചിരുന്നതും. കലാഭവന്റെ ജീവാത്മാവും പരമാത്മാവുമായ ആബേല്‍ അച്ചന് കോട്ടയം നസീര്‍ തനിക്കും കലാഭവനില്‍ ചേരാന്‍ താല്‍പര്യമുണ്ടെന്നറിയിച്ച് കത്തെഴുതുന്നു. കത്തിന് മറുപടിയായി എപ്പോഴെങ്കിലും എറണാകുളത്ത് വരുന്നുണ്ടെങ്കില്‍ കലാഭവനിലേക്ക് വരാനുള്ള അറിയിപ്പും ലഭിച്ചതോടെ കോട്ടയം നസീര്‍ കലാഭവനിലേക്ക് പുറപ്പെടുന്നു. പക്ഷേ അന്നേ ദിവസം ഇന്റര്‍വ്യു നടക്കാതെ വരികയും സങ്കത്തോടെ തിരികെ വീട്ടിലേക്ക് തിരികെ പോരുകയും ചെയ്തു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം വീണ്ടും കലാഭവനിലേക്ക് ഒരവസരത്തിനായി ശ്രമിക്കുകയും ചെയ്തു. അന്ന് തന്നെ ഇന്‍ര്‍വ്യു ചെയ്ത കലാഭവന്‍ മണിക്ക് പ്രകടനം ഇഷ്ടപ്പെടുകയും രണ്ട് മാസത്തെ കലാഭവന്റെ വിദേശ പര്യടനത്തിന് ശേഷം ട്രൂപ്പില്‍ ചേര്‍ക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. പക്ഷേ ചില കാരണങ്ങളാല്‍ അതിന് സാധിക്കാതെ പോയതോടെ അബിയുടെ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ ഓസ്‌കാറില്‍ ചേരുകയായിരുന്നു. കോട്ടയം നസീര്‍ പറയുന്നു.

മിമിക്രിക്കാരനായിട്ടാണ് തുടക്കമെങ്കിലും കോട്ടയം നസീര്‍ പിന്നീട് ടെലിവിഷന്‍, സിനിമ രംഗത്തെ നിറസാന്നിധ്യമായി മാറുകയായിരുന്നു. ശബ്ദാനുകരണം മാത്രമല്ല നല്ലൊരു ചിത്രകാരന്‍ കൂടിയാണ് കോട്ടയം നസീര്‍. താന്‍ വരച്ച ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നിരവധി പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട് ഈ കലാകാരന്‍.

Back to top button
error: