NEWS

ആർ എസ് എസിന്റെ പണി പാളി, അമീർഖാന് ജനപിന്തുണ

ബോളിവുഡ് താരം ആമിര്‍ഖാനാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്റെ ഭാര്യ എമിന്‍ എര്‍ദോഗനെ ആമിര്‍ഖാന്‍ സന്ദര്‍ശിച്ചതാണ് ഇപ്പോള്‍ ആര്‍.എസ്.എസ് വിവാദമാക്കിയിരിക്കുന്നത്. തുര്‍ക്കി പ്രസിഡിന്റെ ഇന്ത്യ വിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് ആമിര്‍ഖാന്റെ സന്ദര്‍ശനത്തെ ആര്‍.എസ്.എസ് എതിര്‍ക്കുന്നത്. ജമ്മുകാശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി പ്രസിഡന്റെ ഇന്ത്യ വിരുദ്ധ നിലപാട് ഈയവസരത്തില്‍ ആര്‍.എസ്.എസ് എടുത്തു കാട്ടുന്നു.

എന്നാല്‍ അടിക്ക് തിരിച്ചടിയെന്നോണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത് 2017 ല്‍ ഇന്ത്യയിലെത്തിയ എര്‍ദോഗനെ ആലിംഗനം ചെയ്ത് സ്വീകരിക്കുന്ന മോധിയുടെ ചിത്രമാണ്. മോധിക്ക് ആകാമെങ്കില്‍ അമിര്‍ഖാനുമാകാം എന്നാണ് ചിത്രം ഷെയര്‍ ചെയ്തവരുടെ കമന്റുകള്‍.

വിശിഷ്ടമായ നിമിഷം എന്നാണ് തുര്‍ക്കിയിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് പാണ്ഡെ അമീര്‍ഖാന്റെയും എമിന്‍ എര്‍ദോഗന്റെയും കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. എന്നാല്‍ ഇതിനെ ദേശവിരുദ്ധ പ്രവര്‍ത്തനമായി ചിത്രീകരിച്ചിരിക്കുകയാണ് ആര്‍.എസ്.എസ് മുഖപത്രമായ പാഞ്ചജന്യം.

ആ വിശിഷ്ടം നിമിഷം, പ്രഥമ വനിത എമിന്‍ എര്‍ദോഗന്‍ ഇന്ത്യയുടെ കള്‍ച്ചറല്‍ അംബാസിഡറും അര്‍ത്ഥവത്തായ മികച്ച സിനിമകളുടെ വക്താവുമായ ആമീര്‍ഖാനെ വര്‍വേല്‍ക്കുന്നു എന്നാണ് സഞ്ജയ് ട്വിറ്ററില്‍ കുറിച്ചത്. ലാല്‍സിങ് ഛദ്ദ എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് അമീര്‍ഖാന്‍ തുര്‍ക്കിയിലെത്തിയത്.

Back to top button
error: