യുവതിയെ കയറിപ്പിടിച്ച സ്വാമിക്ക് കിട്ടിയത് എട്ടിന്റെ പണി

രോ ദിവസം ചെല്ലുന്തോറും സ്ത്രീകള്‍ക്കെതിരെയുളള അക്രമങ്ങള്‍ കൂടി കൊണ്ടിരിക്കുകയാണ്. നിയമങ്ങള്‍ക്ക് പുല്ല് വില കല്‍പ്പിക്കുന്ന പ്രതികള്‍ തങ്ങളുടെ ആവശ്യം നേടിയെടുക്കാന്‍ എന്ത് മുഖംമൂടിയും ധരിക്കുന്നു. അത്തരത്തില്‍ ഒന്നാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ അരങ്ങേറിയത്. ആത്മീയ അന്വേഷണത്തിന് എത്തിയ വിദേശവനിതയുടെ നേര്‍ക്കാണ് പ്രഖ്യാപിത സ്വാമിയുടെ അക്രമം. എന്നാല്‍ പാവം സ്വാമി അറിയുന്നില്ലല്ലോ കുട്ടി കരാട്ടേ ആണെന്ന്. കയറിപ്പിടിച്ച സ്വാമിക്ക് കിട്ടി എട്ടിന്റെ പണി.

അമേരിക്കന്‍ പൗരയായ മുപ്പതുകാരി ക്ഷേത്ര സന്ദര്‍ശനത്തിനാണ് തിരുവണ്ണാമലൈയില്‍ എത്തിയത്. എന്നാല്‍ ലോക്ക്ഡൗണ്‍ ആയതോടെ തിരിച്ചുപോകാന്‍ സാധിച്ചില്ല. തുടര്‍ന്ന് ആത്മീയതയില്‍ താല്‍ൃപ്പര്യം ഉണ്ടായരുന്ന യുവതി രമണ മഹര്‍ഷിയുടെ ആശ്രമത്തിനും അരുണാചലം ക്ഷേത്രത്തിനും സമീപം ഒരു വീട് വാടകയ്ക്ക് എടുത്ത് താമസം ആരംഭിച്ചു. അങ്ങനെ താമസിക്കുന്നതിനിടയില്‍ ആയിരുന്നു കഴിഞ്ഞ ദിവസം രുദ്രാക്ഷ മാലയും കാവി വസ്ത്രങ്ങളും അണിഞ്ഞ യുവാവിന്റെ ആക്രമണം. വാടക വീടിനുളളില്‍ കയറ്റി പീഡിപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍ ആയോധന കലയില്‍ വിദഗ്ധയായ യുവതി പ്രത്യാക്രമണങ്ങളിലൂടെ അയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. യുവതിയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ യുവാവിന് എഴുന്നേല്‍ക്കാന്‍ പോലും കഴിയുമായിരുന്നില്ല. പിന്നീട് യുവതി പോലീസിനേയും നാട്ടുകാരേയും വിളിച്ച് യുവാവിനെ കൈമാറുകയായിരുന്നു.

ക്ഷേത്രത്തിന് സമീപം സ്വാമിയാമെന്ന് സ്വയം പ്രഖ്യാപിച്ച് കഴിയുന്ന നാമക്കല്‍ സ്വദേശിയായ മണികണ്ഠനാണ് പിടിയിലായത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ചു കയറല്‍, ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version