NEWS

ബാലഭാസ്‌കറിന്റെ അപകടമരണമല്ല, കൊലപാതകമാണ്, തനിക്ക് ചില പേരുകള്‍ പറയാനുണ്ട്: കലാഭവന്‍ സോബി

കൊച്ചി; വയലിനിസ്റ്റ്‌ ബാലഭാസ്‌കര്‍ വിടപറഞ്ഞിട്ട് രണ്ട് വര്‍ഷമാകാന്‍ പോകുന്നെങ്കിലും മരണത്തിന് പിന്നിലെ ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ മറ്റൊരുവെളിപ്പെടുത്തലുമായി നുണപരിശോധനയ്ക്ക് വിധേയനാക്കിയ കലാഭവന്‍ സോബി. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് ചില പേരുകള്‍ പറയാനുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

ഈ പേരുകള്‍ താന്‍ സിബിഐയോടും ക്രൈബ്രാഞ്ചിനോടും വെളിപ്പെടുത്തിയിട്ടില്ല, പകരം നുണപരിശോധനയിലൂടെ പുറത്തുവരട്ടെ എന്ന നിലപാടിലാണെന്ന് സോബി പറയുന്നു. അതേസമയം, പേരുകള്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരോട് നിങ്ങള്‍ ബ്രെയിന്‍ മാപ്പ് ചെയ്‌തോളൂ അപ്പോള്‍ പേര് പറയാം എന്നായിരുന്നു സോബിയുടെ മറുപടി. നുണ പരിശോധന നടത്തുകയാണെഹ്കില്‍ അഭിഭാഷകന്റെ സാന്നിധ്യം വേണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എലല്ലാ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാകാന്‍ തായ്യാറാണ് എന്ന വിവരം എഴുതി കൊടുത്തതാണ്. എന്നാല്‍ അന്വേഷണം ചിലര്‍ പറയുന്ന വഴിക്കാണ് നീങ്ങുന്നത്. സംഭവം നടന്നതുള്‍പ്പെടെയുളള കാര്യങ്ങളില്‍ വ്യക്തതയില്ലെന്ന് സിബിഐയോട് പറഞ്ഞിട്ടുണ്ട് അതിനാല്‍ ഇപ്പോള്‍ പേരുകള്‍ പറഞ്ഞാല്‍ എന്നോട് പലര്‍ക്കും വിരോധം ഉണ്ടാകും. എന്നാല്‍ ഉറക്കിക്കിടത്തി പറയുമ്പോള്‍ സത്യമാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടും സോബി പറഞ്ഞു. നുണ പരിശോധന നടത്തുമ്പോള്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ അങ്ങനെ അല്ലെന്നു പറയുന്നത് ഒഴിവാക്കാനാണ് അഭിഭാഷകന്റെ സാന്നിധ്യം കൂടി ആവശ്യപ്പെടുന്നത്. ഇക്കാര്യം കോടതിയോട് ആവശ്യപ്പെടും.

കോടതി അനുവദിക്കുമെന്നാണ് അറിയുന്നത്. കേസില്‍ പ്രതിയല്ലാത്തിടത്തോളം തനിക്ക് ഒന്നും പേടിക്കാനില്ല. ഇത് അപകടമരണമല്ല, കൊലപാതകമാണ് എന്നാണ് ഇപ്പോഴും പറയുന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ് കേസ് അന്വേഷിക്കുന്നത്. പ്രകാശന്‍ തമ്പിയെ പരിശോധനയ്ക്ക് വിധേയനാക്കുന്നതിന്റെ കാരണവും അതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇപ്പോള്‍ സോബിയെയോ പ്രകാശന്‍ തമ്പിയെയോ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന സിബിഐ ഡിവൈഎസ്പി ടി.പി. അനന്തകൃഷ്ണന്‍ പ്രതികരിച്ചു. ഷോബി പരിശോധനയ്ക്കുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അപകത്തില്‍പെട്ട സ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി സരിത്ത് ഉണ്ടായിരുന്നുവന്നാണ് കലാഭവന്‍ സോബി ആരോപിക്കുന്നത്. 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണു ബാലഭാസ്‌കറും ഭാര്യയും മകളും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. മകള്‍ അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുനും പരുക്കേറ്റിരുന്നു. അപകടം നടന്ന് 10 മിനിറ്റിനകം താന്‍ അതുവഴി കടന്നുപോയെന്നാണു സോബി ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴി.

Back to top button
error: