പ്രശാന്ത് ഭൂഷൺ കേസിൽ വാദം അവസാനിച്ചു ,വിധി പിന്നീട്

പ്രശാന്ത് ഭൂഷൺ കോടതിയലക്ഷ്യ കേസിൽ വിധി പറയുന്നത് കോടതി മാറ്റിവച്ചു .വാദം കേൾക്കൽ ഇന്ന് പൂർത്തിയായി .ജസ്റ്റിസ് അരുൺ മിശ്ര വിരമിക്കുന്ന സെപ്തംബർ 2 നു വിധിപറയുമെന്നാണ് സൂചന .

പ്രശാന്ത് ഭൂഷൺ മാപ്പു പറയണമെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്രയുടെ നിലപാട് .ഇത് ആലോചിക്കാൻ അര മണിക്കൂർ സമയവും അനുവദിച്ചു .എന്നാൽ ഉച്ചക്ക് ശേഷം പ്രശാന്ത് ഭൂഷൺ മാപ്പു പറയില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു .ആരോപണങ്ങൾ ഉത്തമ ബോധ്യത്തോടെ നടത്തിയതാണ് .മാപ്പു പറയാൻ കോടതി നിർബന്ധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അഭിഭാഷകൻ വാദിച്ചു .

നേരത്തെ മാപ്പു പറയാൻ തിങ്കളാഴ്ച വരെ കോടതി പ്രശാന്ത് ഭൂഷന് അവധി അനുവദിച്ചിരുന്നു .എന്നാൽ മാപ്പു പറയാൻ തയ്യാറല്ലെന്ന് അറിയിച്ചതോടെ കേസ് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version