NEWS

സത്യം വെളിപ്പെടുന്നു ,രാഹുൽ ഗാന്ധി അല്ല തരൂരിനെയും കൂട്ടരെയും ബിജെപിയുടെ കൂട്ടുകാർ എന്ന് കോൺഗ്രസ് പ്രവർത്തക സമിതിയിൽ വിശേഷിപ്പിച്ചത്, പിന്നാര്?

കോൺഗ്രസ് പ്രവർത്തക സമിതിയുമായി ബന്ധപ്പെട്ട  നാടകീയ കഥകൾക്ക് തുടക്കമായത് രാഹുൽ ഗാന്ധി നേതൃത്വത്തിനെതിരെ കത്തെഴുതിയ 23 പേരെ ബിജെപിയുടെ കൂട്ടുകാർ എന്ന് വിശേഷിപ്പിച്ചു എന്ന വാർത്ത പുറത്ത് വന്നതോടെയാണ് .ഇതിനെ തുടർന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് രാജി സന്നദ്ധത അറിയിച്ചു എന്ന് വാർത്ത വന്നു .പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ  താൻ 30 കൊല്ലമായി ബിജെപിക്ക് അനുകൂലമായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല എന്ന് ട്വീറ്റ് ചെയ്തു .കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല തിരുത്തിയതോടെ കപിൽ സിബൽ ട്വീറ്റ് പിൻവലിച്ചു .രാഹുൽ ഗാന്ധി കപിൽ സിബലിനെ നേരിട്ട് വിളിക്കുകയും ചെയ്തു .

എന്താണ് പ്രവർത്തക സമിതി യോഗത്തിൽ നടന്നത് ?ആരാണ് കത്തെഴുതിയവരെ ബിജെപിയുടെ കൂട്ടുകാർ എന്ന്  വിളിച്ചത് ?ഗുലാം നബി ആസാദും കപിൽ സിബലും രാഹുൽ ഗാന്ധി അങ്ങിനെയൊരു പരാമർശം നടത്തിയിട്ടില്ലെന്ന് ആണയിടുന്നു .പിന്നാരാണ് അത്തരം പരാമർശം നടത്തിയത് ?ആരാണ് നേതാക്കളെ തെറ്റിദ്ധരിപ്പിച്ചത് ?

“രാഹുൽ ഗാന്ധി പ്രവർത്തക സമിതിക്കു അകത്തോ പുറത്തോ ബിജെപിയുടെ കൂട്ടുകാർ എന്ന് ഞങ്ങളെ വിളിച്ചിട്ടില്ല .എന്നാൽ പ്രവർത്തക സമിതിയിൽ ഇല്ലാത്ത ചില കോൺഗ്രസ് സുഹൃത്തുക്കൾ അത്തരം ചില പ്രസ്താവനകൾ നടത്തി .അത് തെളിയിക്കാമെങ്കിൽ ഞാൻ രാജി വെക്കാം എന്നാണ് പറഞ്ഞത് .”ഗുലാം നബി ആസാദ് പിന്നീട ട്വിറ്ററിൽ കുറിച്ചു .

രാഹുൽ ഗാന്ധി ഇത്തരമൊരു പരാമർശം നടത്തിയില്ലെങ്കിൽ പിന്നെന്തിനാണ് രണ്ട് നേതാക്കളും പ്രതികരിച്ചത് .ആരാണ് യഥാർത്ഥത്തിൽ അങ്ങിനെ ഒരു പരാമർശം നടത്തിയത് .

ബിജെപിയുമായി കൂട്ടുകൂടിയാണ് 23 നേതാക്കൾ കോൺഗ്രസ്സ് അധ്യക്ഷയ്ക്ക് കത്തയച്ചത് എന്ന് ആരും പറഞ്ഞില്ല എന്നതാണ് വാസ്തവം .എന്നാൽ ചിലർ ചില സൂചനകൾ നൽകി .

ഗോവയുടെ ചുമതലയുള്ള കോൺഗ്രസ് എംപി എ ചെല്ലകുമാറാണ് ഒരു പരാമർശം നടത്തിയത് .ആർട്ടിക്കിൾ 370 മായി ബന്ധപ്പെട്ട് കശ്മീരിലെ മുഴുവൻ പ്രതിപക്ഷ നേതാക്കളും തടങ്കലിൽ ആയിട്ടും ഗുലാം നബി ആസാദിനെ മാത്രം തൊടാത്തത് എന്ത് എന്നായിരുന്നു ചെല്ലകുമാറിന്റെ ചോദ്യം .മുൻ മുഖ്യമന്ത്രിമാർ ആയ ഫാറൂഖ് അബ്ദുള്ളയും ഒമർ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും തടങ്കലിൽ ആക്കപ്പെട്ടിട്ടും ഗുലാം നബി ആസാദിനെ മാത്രം ഒന്നും ചെയ്തില്ല എന്നും ചെല്ലകുമാർ പറഞ്ഞു .ഇതാണ് ഗുലാം നബി ആസാദിനെ ചൊടിപ്പിച്ചത് .

കത്തെഴുതിയവരെ കുറിച്ച് ഒരു നേതാവ് രഹസ്യമായി പറഞ്ഞത് ഇങ്ങനെയാണ് .” 3 തരം ആളുകളാണ് കത്ത് അയച്ചതിനു പിന്നിൽ .ആദ്യത്തെ കൂട്ടർ നിരവധി കേസുകളിൽ അകപ്പെട്ടവർ ആണ് .രണ്ടാമത്തെ കൂട്ടർ ആഗ്രഹിച്ച പദവി കിട്ടാത്തവർ ആണ് .മൂന്നാമത്തെ കൂട്ടരോ സ്വയം പ്രസിഡണ്ട് ആകുന്നത് സ്വപ്നം കാണുന്നവർ .

Back to top button
error: