LIFE

സുരാജിന്റെ നായികയാവാന്‍ ഞങ്ങള്‍ക്ക്‌ പറ്റില്ല- നായകനായ ചിത്രത്തില്‍ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്‌

ലയാള സിനിമയിലേക്ക് ഒരു ഹാസ്യതാരമെന്ന നിലയില്‍ കടന്നു വന്ന് പിന്നീട് സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി താരമാണ് സുരാജ് വെഞ്ഞാറമൂട്. ഒരു കാലത്ത് കോമഡി റോളുകള്‍ മാത്രം ചെയ്തിരുന്ന സുരാജിന്ന് നായകനായും മികച്ച കഥാപാത്രങ്ങളായും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നു.

താരത്തിന്റെ വളര്‍ച്ച ഏവരേയും അത്ഭുതപ്പെടുത്തുന്നതുമാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലാണ് ആദ്യമായി സുരാജിന്റെ മറ്റൊരു കഥാപാത്രം പ്രേക്ഷകര്‍ കണ്ടത്. മകള്‍ നഷ്ടപ്പെട്ട വിവരം പോലീസ് സ്‌റ്റേഷനില്‍ അറിയിക്കാനെത്തുന്ന അച്ഛന്റെ ഭാവപ്രകടനങ്ങളിലൂടെയും നിസഹായവസ്ഥയിലൂടെയും കടന്നു പോവുന്ന കഥാപാത്രമായെത്തിയ സുരാജ് ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഈ കഥാപാത്രത്തിന്റെ പ്രകടനത്തിന് സുരാജിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. പിന്നീട് ഹാസ്യനടന്‍ എന്ന ലേബലില്‍ നിന്ന് അയാള്‍ നടന്‍ എന്ന നിലയിലേക്ക് വളരുകയായിരുന്നു.

സുരാജ് തരംഗമായി മാറിയ കാലത്ത് അദ്ദേഹത്തെ നായകനാക്കി പുറത്തിറങ്ങിയ ചിത്രത്തിന് നേരിട്ട ഒരു ദുരനുഭവമാണ് സുരാജ് ഇപ്പോള്‍ പ്രേക്ഷകരോട് പങ്ക് വെച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി പലരേയും സമീപിച്ചെങ്കിലും അവരാരും അതിന് തയ്യാറാവാതെ പിന്മാറുകയായിരുന്നു. ഒരുപക്ഷേ ഒരു കോമേഡിയന്റെ കൂടെയഭിനയിച്ചാല്‍ പിന്നീട് മലയാള സിനിമയില്‍ ആരും വിളിക്കില്ലായെന്ന് ഭയപ്പെട്ടതുകൊണ്ടാവാം അവര്‍ പിന്മാറിയത് പക്ഷേ അതെന്നെ വളരെയധികം വേദനിപ്പിച്ചിരുന്നു. ഒരു അബിനേതാവിനെയോ, അഭിനേത്രിയോ സംബന്ധിച്ച് അവര്‍ക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ മികച്ചതാക്കാനാണ് ശ്രമിക്കേണ്ടത്, കൂടെ അഭിനയിക്കുന്ന ആളിന്റെ നിറമോ, കുലമോ മാനദണ്ഡമാക്കരുത്-സുരാജ് പറയുന്നു.

Back to top button
error: