സര്‍ക്കാരിന്റെ ഓരോ അഴിമതിയും അന്വേഷണം നേരിടേണ്ടിവരും, പെരിയ കേസ് തുടക്കം മാത്രം: രമേശ് ചെന്നിത്തല

പെരിയ കേസ് കോടതി സിബിഐ അന്വേഷണത്തിന് വിട്ടതുപോലെ ഇടതു സർക്കാരിന്റെ അഴിമതി കേസുകൾ ഓരോന്നും അന്വേഷണം നേരിടേണ്ടിവരും എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് കെ.പി.സി സി ആസ്ഥാനത്ത് കെ.പി.സി.സി പ്രസിഡന്റ് മുലപ്പള്ളി രാമചന്ദ്രൻ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഇന്നലെ നിയമസഭാ സമ്മേളനത്തിൽ നിന്നും വിട്ടു നിന്ന എം.എൽ.എ മർക്കുക്കുള്ള നടപടി അടുത്ത യുഡിഎഫ് യോഗം തീരുമാനിക്കും.

യുഡിഎഫിനെ ആരും ഉമ്മാക്കി കാണിച്ച് പേടി പ്പിക്കാൻ നോക്കേണ്ട. എൽ.ഡി.എഫ് ഗവണ്മെന്റിന്റെ അഴിമതിക്കെതിരെ ശക്തമായ സമര പരിപാടിയും ആയി മുന്നോട്ട് പോകും എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടർന്ന് ഉമ്മൻചാണ്ടി നിയമസഭയിലെ അര നൂറ്റാണ്ട് ബ്രോഷർ പ്രകാശനവും പ്രതിപക്ഷ നേതാവ് നിർവഹിച്ചു. ഇ​ന്ദി​രാ ഭ​വ​നി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് ഉ​പ​വാ​സ സമരം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version