ആ രംഗം സീനിലുണ്ടായിരുന്നില്ല, ഞാന്‍ ചെയ്യുന്നത് കണ്ട് പ്രിയന്‍ പൊട്ടിച്ചിരിച്ചു- ജഗതി ശ്രീകുമാര്‍

ലയാളത്തിലെത്ര ഹാസ്യ താരങ്ങല്‍ വന്നു പോയാലും മലയാളിക്ക് ഹാസ്യ സാമ്രാട്ട് ഒരാള്‍ മാത്രമാണ്, ജഗതി ശ്രീകുമാര്‍. മലയാളിയെ അത്രത്തോളം ചിരിപ്പിച്ച മറ്റൊരു നടനുണ്ടാവില്ല. ചലച്ചിത്ര ജീവിതത്തില്‍ അദ്ദേഹം അവതരിപ്പിക്കാത്ത വേഷങ്ങളുണ്ടോ എന്ന് പോലും സംശയമാണ്. കഥാപാത്രങ്ങളിലേക്ക് പരകായ പ്രവേശനം നടത്താന്‍ ഇത്ര മികവുള്ള നടന്മാര്‍ ലോകത്ത് തന്നെ വളരെ വിരളമാണ്. വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ ജഗതി ശ്രീകുമാര്‍ ഇപ്പോള്‍ അസുഖം ഭേദപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്.

ലഭിക്കുന്ന കഥാപാത്രങ്ങള്‍ക്കെല്ലാം ഒരു ജഗതി ശ്രീകുമാര്‍ ടച്ച് കൊടുക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. തിരക്കഥയിലെഴുതാത്ത പല രംഗങ്ങളും അദ്ദേഹം സ്വമേധയാ പൊലിപ്പിച്ച് സ്‌ക്രീനില്‍ എത്തിക്കാറുണ്ട്. കിലുക്കം എന്ന ചിത്രത്തില്‍ തിലകന്റെ വീട്ടിലെത്തുന്ന ജഗതിയുടെ നിശ്ചല്‍ എന്ന കഥാപാത്രം നാക്ക് കൊണ്ട് ജനല്‍ പാളിയിലെ വെള്ളം തുടച്ചു കളയുന്നത് അപ്പോള്‍ തോന്നിയതാണ്. ജഗതി ചെയ്യുന്നതു കണ്ട സംവിധായകന്‍ പ്രിയദര്‍ശന്‍ പൊട്ടിച്ചിരിച്ചു. പിന്നെ കുറേ നേരത്തിന് ശേഷമാണ് ആ ചിരി അവസാനിപ്പിച്ചത്.

കഥാപാത്രത്തിന്റെ ഭാവപ്രകടനങ്ങൡ നടന്മാര്‍ക്ക് പൊലിപ്പിക്കാനുള്ള അവസരം ഒരുക്കുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. അദ്ദേഹം ഹാസ്യം നന്നായി ആസ്വദിക്കുന്ന വ്യക്തിയാണ്, പക്ഷേ ആകെ ഒരു കുഴപ്പം അദ്ദേഹം ചിരിച്ചു തുടങ്ങിയാല്‍ പിന്നെ ചിരി നിര്‍ത്തില്ല. ജഗതി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖ്യത്തില്‍ പറഞ്ഞതാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version