NEWS

കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്ത് രാജി വെക്കുകയാണെന്നു സോണിയ ഗാന്ധി പ്രഖ്യാപിച്ചു ,’അമ്മ അസുഖബാധിതയായി കിടക്കുമ്പോൾ നേതൃത്വത്തെ ചോദ്യം ചെയ്ത് കത്തയച്ചത് ശരിയായില്ല എന്ന് രാഹുൽ ഗാന്ധി

കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്ത് നിന്ന് സോണിയ ഗാന്ധി രാജി പ്രഖ്യാപിച്ചു .പ്രവർത്തക സമിതി യോഗത്തിലാണ് രാജി പ്രഖ്യാപനം .പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ നടപടി തുടങ്ങാൻ നിർദേശിച്ച് സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് കത്തയച്ചതായി സോണിയ വെളിപ്പെടുത്തി .

അതേസമയം സോണിയ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിഗ് ആവശ്യപ്പെട്ടു .കോൺഗ്രസ് പ്രവർത്തക സമിതിയിൽ രാഹുൽ ഗാന്ധിയും സംസാരിച്ചു .ദൃശ്യവും ശക്തവുമായ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തയച്ചതിനെ രാഹുൽ ഗാന്ധി വിമർശിച്ചു .കത്തയച്ച സമയം നന്നായില്ലെന്നു അദ്ദേഹം പറഞ്ഞു .

കോൺഗ്രസ് താൽക്കാലിക അധ്യക്ഷ ആകാൻ സോണിയയ്ക്ക് താല്പര്യം ഇല്ലായിരുന്നു .പാർട്ടി നിര്ബന്ധിച്ചതിനെ തുടർന്നാണ് സോണിയ അധ്യക്ഷ ആയത് .എന്നിട്ടും സോണിയ ആശുപത്രിയിൽ ആയിരുന്ന സമയത്താണ് നേതാക്കൾ കത്തയച്ചതെന്നും രാഹുൽ കുറ്റപ്പെടുത്തി .

അതേസമയം രാഹുൽ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് പുതുച്ചേരി മന്ത്രി എ നമശ്ശിവായം ആവശ്യപ്പെട്ടു .ബിജെപിയെ തുറന്നെതിർക്കാനുള്ള പ്രാപ്തി രാഹുലിനാണെന്നും അദ്ദേഹം പറഞ്ഞു .

Back to top button
error: