LIFE

അണിയറയില്‍ ഒരുങ്ങുന്നത്‌ മലയാളത്തിന്റെ ബാഹുബലി: പ്രതീക്ഷയോടെ പൃഥ്വിരാജും സംഘവും

ലയാള സിനിമയുടെ മാറ്റത്തിന്റെ മുഖമാണ് പൃഥ്വിരാജിന്. പത്തൊന്‍പതാം വയസ്സില്‍ സിനിമയിലെത്തിയ ചെറുപ്പക്കാരന്റെ സ്വപ്‌നങ്ങള്‍ക്ക് അതിരുണ്ടായിരുന്നില്ല. അതില്‍ പലതും അയാള്‍ യാഥാര്‍ത്ഥ്യമാക്കി മാറ്റിക്കഴിഞ്ഞു. നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നിങ്ങനെ കൈ വെച്ച മേഖലയിലെല്ലാം അയാള്‍ കൊയ്തത് പത്തരമാറ്റ് വിജയമാണ്.

സിനിമയിലെത്തിയ കാലത്ത് തന്റെ നിലപാടുകളുടേ പേരില്‍ ഇത്രയധികം ക്രൂശിക്കപ്പെട്ട മറ്റൊരു നടന്‍ ഒരുപക്ഷേ ഉണ്ടാവില്ല. അവിടെ നിന്നും അയാള്‍ നേടിയ വിജയങ്ങളെല്ലാം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ആര്‍ക്ക് മുന്‍പിലും നട്ടെല്ല് വളയ്ക്കാതെ സ്വന്തം നിലപാടുകളിലുറച്ച് നിന്ന് അയാള്‍ മുന്നിലേക്ക് നടന്നു കയറി. ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇരുപത് വര്‍ഷം കഴിഞ്ഞുള്ള പൃഥ്വിരാജ് എന്തായിരിക്കുമെന്നുള്ള അവതാരകന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയുടെ പേരില്‍ അദ്ദേഹം ക്രൂശിക്കപ്പെട്ടത് മലയാളി കണ്ടതാണ്. അദ്ദേഹത്തെ ട്രോളിയും അപമാനിച്ചു മലയാളി എന്തോ ആത്മസുഖം കണ്ടെത്തി. പക്ഷേ കാലം കരുതി വെച്ചത് മറ്റൊന്നായിരുന്നു. അന്ന് ആ പ്രോഗ്രാമില്‍ പറഞ്ഞതൊക്കെയും യാഥാര്‍ത്ഥ്യമാക്കി റിയല്‍ ലൈഫില്‍ അയാളൊരു മാസ് ഹീറോ പരിവേഷം നേടിയെടുത്തു.

ഇപ്പോല്‍ പൃഥ്വിരാജ് വാര്‍ത്തകളില്‍ നിറയുന്നത് ചിങ്ങം 1 ന് പ്രഖ്യാപിച്ച തന്റെ പുതിയ ചിത്രത്തിന്റെ പേരിലാണ്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വെര്‍ച്വല്‍ സിനിമ എന്ന തലക്കെട്ടോടെ എത്തിയ പ്രഖ്യാപനം ഞെട്ടലോടെയാണ് മലയാള സിനിമ സമൂഹം ഏറ്റെടുത്തത്. ഇതുവരെ ആരും പരീക്ഷിത്ത അടുത്ത ഘട്ടത്തിലേക്ക് അയാള്‍ മലയാള സിനിമയെ കൂട്ടിക്കൊണ്ട് പോവുന്നു.

കാര്യം കേട്ടവര്‍ പരസ്പരം തിരക്കി എന്താണ് വെര്‍ച്വല്‍ സിനിമ.?
കഥ നടക്കുന്ന പശ്ചാത്തലം സ്റ്റുഡിയോയില്‍ സൃഷ്ടിച്ച ശേഷം ഷൂട്ട് ചെയ്യുന്നതാണ് വെര്‍ച്വല്‍ സിനിമ. സാധാരണ ഇത്തരം സീനുകള്‍ ചിത്രീകരിക്കുന്നത് ക്രോമയുടെ സഹായത്തടെയാണ്. ഗ്രീന്‍ സ്‌ക്രീനില്‍ ചിത്രീകരിച്ച രംഗങ്ങള്‍ക്ക് പിന്നില്‍ പശ്ചാത്തലമൊരുക്കുന്ന രീതിയെ മാറ്റി നിര്‍ത്തിയുള്ള രീതിയാണ് വെര്‍ച്വല്‍ സിനിമ നടപ്പാക്കുന്നത്. ചിത്രീകരണ സമയത്ത് തന്നെ സംവിധായകന്റെ സ്‌ക്രീനിന് മുന്‍പില്‍ പശ്ചാത്തലം തെളിയും. ഇതില്‍ എന്തെങ്കിലും തിരത്തലുകള്‍ വരുത്തണമെങ്കില്‍ അപ്പോള്‍ തന്നെ ചെയ്യാന്‍ സാധിക്കും-പൃഥ്വിരാജ് പറയുന്നു. സ്റ്റുഡിയോ ഫ്‌ളേറിലായിരിക്കും ചിത്രീകരണം നടക്കുക. അതുകൊണ്ട് തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും നടപ്പാക്കിയാവും ചിത്രീകരണമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

നവാഗതനായ ഗോകുല്‍ രാജാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനൊപ്പം ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായിട്ടായിരിക്കും ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം പ്രാധാന്യമുള്ള ഒരു കഥാപാത്രമുണ്ടെന്നും ആ വേഷത്തിലേക്ക് ഇന്ത്യയിലെ പ്രമുഖരായ പല നടന്മാരെയും സമീപിച്ചിട്ടുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങളോടെ അടുത്ത മാസം ചിത്രീകരണം ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

Back to top button
error: