ഇക്കച്ചിയെ കളിയാക്കാന്‍ എനിക്ക് പറ്റില്ല, സീന്‍ മാറ്റിയെഴുതിച്ച് മോഹന്‍ലാല്‍

തിറ്റാണ്ടുകളായി മലയാളികളുടെ നായക സങ്കല്‍പ്പമാണ് മമ്മുട്ടിയും മോഹന്‍ലാലും. വര്‍ഷങ്ങളായി രണ്ടുപേരും മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. മുന്‍പേ വന്നവരും, ഒപ്പം വന്നവരും, ശേഷം വന്നവരും കളം വിട്ട് പോയിട്ടും ഈ താര ചക്രവര്‍ത്തിമാര്‍ക്ക് യാതൊരു കുലുക്കവുമില്ല.

ഇരുവര്‍ക്കുമിടയില്‍ ഊഷ്മളമായ ബന്ധം കാത്ത് സൂക്ഷിക്കാന്‍ താരങ്ങള്‍ ശ്രമിക്കുമ്പോഴും അവരുടെ ഫാന്‍സുകാര്‍ ചേരി തിരിഞ്ഞ് സൈബര്‍ ആക്രമണങ്ങള്‍ നടത്തുകയാണ്. ബോഡി ഷെയിമിംഗും, ട്രോളുകളുമൊക്കെയായി രണ്ട് കൂട്ടരും ചിലപ്പോഴൊക്കെ പരിധി വിടാറുമുണ്ട്. ഒരു താരത്തിന്റെ ചിത്രം റിലീസ് ചെയ്യുമ്പോള്‍ ഫാന്‍സുകാര്‍ക്കിടയില്‍ വാക്കേറ്റവും കൈയ്യാങ്കിളിയും വരെ ഉണ്ടാകാറുണ്ട്.

എന്നാലിപ്പോള്‍ സംവിധായകന്‍ ജോഷി ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യുവിലാണ് മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും പരസ്പരം സ്‌നേഹം വെളിപ്പെടുത്തുന്ന ഒരു സംഭവം തുറന്ന് പറഞ്ഞിരിക്കുന്നത്. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിന്റെ തിരക്കഥയില്‍ ഒരു സംഭാഷണം മോഹന്‍ലാല്‍ ചെയ്യുന്ന കഥാപാത്രം മമ്മുട്ടിയോട് പറായാനിയി തിരക്കഥയില്‍ എഴുതിയിരുന്നു.

നിങ്ങളെക്കാള്‍ നന്നായി ഇവന്‍ അഭിനയിക്കും(ജഗദീഷ്), മാത്രമല്ല ഇപ്പോള്‍ പടങ്ങളെല്ലാം പൊട്ടുകയാണല്ലോ..

ഇതായിരുന്നു മോഹന്‍ലാലിന്റെ കഥാപാത്രം പറയേണ്ടിയിരുന്ന സംഭാഷണം. തിരക്കഥ വായിച്ചിട്ട് മോഹന്‍ലാല്‍ സംവിധായകനായ ജോഷിയോട് ഈ സംഭാഷണം ഞാന്‍ പറയില്ല, ഇക്കച്ചിയെ കളിയാക്കി ഒരു ഡയലോഗ് പറയാന്‍ എനിക്ക് പറ്റില്ലയെന്നാണ് പറഞ്ഞത്.

ഇരുവരും തമ്മില്‍ പരിചയപ്പെട്ട കാലം മുതല്‍ നിലനില്‍ക്കുന്ന സൗഹൃദത്തിന് ഇന്നും മങ്ങലേറ്റിട്ടില്ല. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ മമ്മുട്ടിയുടെ അനുഗ്രഹം വാങ്ങിയിരുന്നതൊക്കെ അന്ന് വലിയ വാര്‍ത്തയായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version