രാഹുൽ ഏറ്റെടുക്കില്ല ,പ്രിയങ്കയുമില്ല ,പിന്നെയാര് ?


സോണിയ ഗാന്ധി വിരമിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി തിരിച്ചു വരണം എന്ന് നിരവധി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു .നിരവധി പിസിസികൾ ഈ ആവശ്യം ഉന്നയിച്ച് നേതൃത്വത്തിന് കത്തെഴുതിയിരുന്നു .

എന്നാൽ കോൺഗ്രസ്സ് അധ്യക്ഷ പദവി ഏറ്റെടുക്കാൻ താൻ തയ്യാറല്ലെന്ന് രാഹുൽ ഗാന്ധി നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം .തല്ക്കാലം മൻമോഹൻ സിങ്ങിനെയോ എ കെ ആന്റണിയെയോ അധ്യക്ഷനാക്കി കോവിഡ് ഭീതി അകലുമ്പോൾ പ്ലീനറി സമ്മേളനം വിളിച്ച് രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കുന്നത് സംബന്ധിച്ചും ആലോചനയുണ്ട് .

സോണിയ ഗാന്ധി എന്തായാലും അധ്യക്ഷ സ്ഥാനത്ത് തുടരില്ല എന്ന് വ്യക്തമാക്കി കഴിഞ്ഞു .ഈ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദ്ദം ഉണ്ട് .രാഹുൽ ഗാന്ധി തയ്യാറല്ലെങ്കിൽ പ്രിയങ്ക ഗാന്ധിയെ എങ്കിലും പാർട്ടി ഉന്നത പദവിയിലേക്ക് കൊണ്ടുവരണം എന്നാണ് ആവശ്യം .

പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചാൽ സ്വീകരിക്കുമോ എന്നൊരു ചോദ്യം കഴിഞ്ഞ വര്ഷം ഒരു അഭിമുഖത്തിൽ പ്രിയങ്കയോട് ചോദിക്കുക ഉണ്ടായി .ഇല്ലെന്നും ഉത്തർ പ്രദേശിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ആണ് തന്റെ ശ്രദ്ധയെന്നും പ്രിയങ്ക മറുപടി പറഞ്ഞു .നെഹ്‌റു – ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്ത പ്രെസിഡന്റിനൊപ്പം പ്രവർത്തിക്കാനും തനിക്ക് സന്തോഷമേ ഉള്ളൂവെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു .നെഹ്‌റു – ഗാന്ധി കുടുംബത്തിൽ നിന്ന് പ്രസിഡണ്ട് വേണ്ടെന്ന രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ താൻ പിന്തുണക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞിരുന്നു .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version