NEWS

സംസ്ഥാനത്ത് ഇന്ന് വീണ്ടും ഒരു കോവിഡ് മരണം കൂടി; കണ്ണൂര്‍ സ്വദേശി

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും ഒരു കോവിഡ് മരണം കൂടി. കണ്ണൂര്‍ പടിയൂര്‍ സ്വദേശിനി ഏലിക്കുട്ടി വെട്ടുകുഴിയില്‍ ആണ് മരിച്ചത്. 64 വയസ്സായിരുന്നു. നിമോണിയ ബാധിച്ചിരുന്ന ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ വീട്ടിലെ അഞ്ച് പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

അതേസമയം, ഇന്ന് പത്തനംതിട്ടയിലും മലപ്പുറത്തും കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം തൂത സ്വദേശി മുഹമ്മദും(85) പത്തനംതിട്ട കോട്ടാങ്ങല്‍ സ്വദേശി ദേവസ്യ പിലിപപ്പോസുമാണ് മരിച്ചത്. കഴിഞ്ഞ വെളളിയാഴ്ച്ചയാണ് ഇദ്ദേഹം മരിച്ചത്. വിവിധ അസുഖകള്‍ ഉണ്ടായിരുന്നതിനാല്‍ ഇവരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.

അതേ സമയം സമൂഹവ്യാപനമറിയാന്‍ സംസ്ഥാനത്ത് ഐസിഎംആര്‍ രണ്ടാംഘട്ട പഠനം തുടങ്ങി. തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര നിര്‍ദേശമനുസരിച്ചുള്ള പഠനം. തിരുവനന്തപുരത്തിനൊപ്പം ചില ജില്ലകളെങ്കിലും സമൂഹവ്യാപനത്തിന്റെ വക്കിലാണെന്ന വിലയിരുത്തല്‍ നില നില്‍ക്കെയാണ് പഠനം.

Back to top button
error: