NEWS

ഇതാ ഇത്തരേന്ത്യൻ ഹണി ട്രാപ്പും,സൂക്ഷിച്ചാൽ ദുഖിക്കേണ്ട


മലയാളികളെ കുടുക്കാൻ ഉത്തരേന്ത്യൻ ഹണി ട്രാപ്പും .സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന് ഹൈട്ടെക്ക് സെൽ മുന്നറിയിപ്പ് .

ഫേസ്ബുക്കിലൂടെയാണ് ഹണി ട്രാപ് സംഘം ഇരകളെ തേടുന്നത് .സുന്ദരമായ മുഖമുള്ള പ്രൊഫൈലുകളിൽ നിന്ന് നിങ്ങൾക്ക് ഫ്രണ്ട്ഷിപ് റിക്വസ്റ്റ് വരും .സ്വീകരിച്ചാൽ ചാറ്റ് ആരംഭിക്കും .പതിയെ വീഡിയോ കോളിന് ക്ഷണിക്കും .അശ്ളീല ചാറ്റ് നടത്തും .നഗ്ന ചിത്രങ്ങളും വിഡിയോകളും കാണിക്കും .തുടർന്ന് നിങ്ങളെ നഗ്നരാകാൻ പ്രേരിപ്പിക്കും .ഇത് റെക്കോർഡ് ചെയ്യും .

പിന്നീടാണ് ഭീഷണി .ഈ നഗ്നചിത്രങ്ങളും വീഡിയോയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കും പോൺ സൈറ്റുകളിൽ അപ്ലോഡ് ചെയ്യും തുടങ്ങി പലവിധ ഭീഷണികൾ ഉണ്ടാകും .ഒരു വിധപ്പെട്ടവർ ഒക്കെ പേടിച്ച് വിറക്കും .അപ്പോഴാണ് പണം ആവശ്യപ്പെടുക .ഏതെങ്കിലും വിധത്തിൽ പണം അവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറയും .ഇപ്പോൾ ഉത്തരേന്ത്യൻ ലോബിയും ഈ പണിക്ക് മുന്നിട്ടിറങ്ങിയിട്ടുണ്ട് എന്നാണ് മുന്നറിയിപ്പ് .

അപരിചിതമായ അകൗണ്ടുകളിൽ നിന്ന് റിക്വസ്റ്റ് സ്വീകരിക്കാതിരിക്കുക എന്നത് തന്നെയാണ് പ്രധാന മുൻകരുതൽ .വ്യക്തിവിവരങ്ങൾ കഴിവതും സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യാതിരിക്കുക .ഉത്തരേന്ത്യ കേന്ദ്രമാക്കി ചില സംഘങ്ങൾ മുന്നിട്ടിറങ്ങിയിട്ടുണ്ടെന്നു ഹൈടെക്ക് സെൽ ചൂണ്ടിക്കാട്ടുന്നു .കേരളത്തിൽ ഒട്ടേറെ ആളുകൾ ഇത്തരം തട്ടിപ്പുകൾക്ക് ഇരയായിട്ടുണ്ടെന്നു ഹൈടെക് സെൽ വ്യക്തമാക്കുന്നു .സോഷ്യൽ മീഡിയയിലെ അപരിചിതരുമായുള്ള വഴിവിട്ട ബന്ധം നിങ്ങളെ ചതിക്കുഴിയിൽ വീഴ്ത്തിയേക്കാം എന്നും ഹൈടെക്ക് സെൽ മുന്നറിയിപ്പ് നൽകുന്നു .

Back to top button
error: