ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് നാണമുണ്ടോ വിഴിഞ്ഞം കരാറിനെ കുറിച്ച് പറയാൻ, ഹരീഷ് വാസുദേവന്റെ ചോദ്യം

ജുഡീഷ്യൽ അന്വേഷണ കമ്മീഷന് ഒരു കഷ്ണം കടലാസോ തെളിവോ മൊഴിയോ നൽകാത്ത കെ സുരേന്ദ്രന് വിഴിഞ്ഞം കരാറിൽ അഴിമതി ഉണ്ടെന്ന് പറയാൻ എന്ത് അവകാശമെന്ന്‌ അഡ്വ. ഹരീഷ് വാസുദേവൻ. ഫേസ്ബുക് കുറിപ്പിലാണ് ഹരീഷിന്റെ വിമർശനം.

അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക് പോസ്റ്റ്‌ –

വിഴിഞ്ഞം കരാറിൽ അഴിമതി ആരോപിക്കാൻ കെ.സുരേന്ദ്രന് നാണമുണ്ടോ? ഒരു ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ 6 മാസം ഇവിടെ പ്രവർത്തിച്ചു. ഒരു കഷ്ണം കടലാസോ തെളിവോ മൊഴിയോ കൊടുക്കാൻ ഈ രാഷ്ട്രീയക്കാരിൽ ഒരുത്തരേയും ആ വഴി കണ്ടില്ല. ജോസഫ് വിജയനും ജോസഫ് സി മാത്യുവും ഞാനും ആം ആദ്മി പാർട്ടി പ്രവർത്തകരും മാത്രമാണ് തെളിവ് സഹിതം പൊതുജനതാല്പര്യത്തിനു വേണ്ടി അദാനിക്ക് എതിരെ വാദിച്ചത്.

CBI അന്വേഷണം നടത്തേണ്ട വിഷയമാണ്. കെ.സുരേന്ദ്രൻ നരേന്ദ്രമോദിയോട് പറയുമോ? കേന്ദ്രസർക്കാരിന്റെ പരിസ്ഥിതി അനുമതി ലംഘിചിട്ടുണ്ട്. റദ്ദാക്കുമോ? റദ്ദാക്കാൻ BJP ആവശ്യപ്പെടുമോ?

എന്നിട്ടിപ്പൊ ഉളുപ്പില്ലാതെ TV യിൽ വന്നിരുന്നു വിഴിഞ്ഞം കരാറിലെ അഴിമതി പറയുന്നു.

ഇരട്ടത്താപ്പിനൊക്കെ ഒരു പരിധി ഇല്ലേ സുരേന്ദ്രാ??

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version