NEWS

വിവാദങ്ങളിൽ സർക്കാരിനെ മന്ത്രിമാർ പിന്തുണക്കാത്തത്തിൽ മുഖ്യമന്ത്രിക്ക്‌ നീരസം, തക്ക മറുപടി നൽകണമെന്ന് നിർദേശം

സർക്കാരിനെതിരെ പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയുന്നത് ഇപ്പോൾ മുഖ്യമന്ത്രിയാണ്. ഒടുവിൽ ഒക്കെ വന്നപ്പോൾ പതിവ് വാർത്താ സമ്മേളനത്തിൽ ഏറിയ പങ്കും ആരോപണങ്ങൾക്കുള്ള മറുപടി ആയി. ചില മാധ്യമങ്ങൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളും മുഖ്യമന്ത്രിയുടെ ഉത്തരങ്ങളും വെട്ടിയെടുത്ത് പ്രോമോയും കൊടുത്ത് തുടങ്ങി.

സർക്കാരിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളോട് മൃദു സമീപനമാണ് മന്ത്രിമാർ, പ്രത്യേകിച്ച് ഘടക കക്ഷി മന്ത്രിമാർ സ്വീകരിക്കുന്നത് എന്ന് ആരോപണം ഉണ്ട്. ഈ സാഹചര്യത്തിൽ ആണ് സർക്കാരിനെ സംരക്ഷിക്കാൻ സി പി ഐ എം തന്നെ രംഗത്ത് വന്നത്. എന്നാൽ സി പി ഐയോ മറ്റു ഘടക കക്ഷികളോ ഈ സ്പിരിറ്റ് ഉൾക്കൊള്ളുന്നില്ല.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അടക്കം ഇനി മൗനം പാലിക്കേണ്ടതില്ല എന്നാണ് മന്ത്രിമാർക്ക് മുഖ്യമന്ത്രി നൽകിയ നിർദേശം. പ്രതിപക്ഷവും മാധ്യമങ്ങളും പുകമറ സൃഷ്ടിക്കുക ആണെന്ന് മുഖ്യമന്ത്രി മന്ത്രിമാരുടെ യോഗത്തിൽ റിപോർട്ട് ചെയ്തു.

നാളെ നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം നിരവധി ആരോപണങ്ങൾ ഉയർത്തും. ഇതിനെയൊക്കെ ഫലപ്രദമായി നേരിടാൻ ഭരണപക്ഷം ഒറ്റക്കെട്ടായി നീക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി എല്ലാവരും ഗൃഹപാഠം ചെയ്യണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

Back to top button
error: