NEWS

ബിവറേജസ് കോർപ്പറേഷൻ പ്രതിസന്ധിയിലേക്ക്, വരുമാനം അഞ്ചിലൊന്നായി കൂപ്പുകുത്തി

ഏത് പ്രതിസന്ധി കാലത്തെയും അതിജീവിക്കുമെന്ന് കരുതിയ ബിവറേജസ് കോർപറേഷൻ വൻ പ്രതിസന്ധിയിലേക്ക്. 35 കോടി വരുമാനം വരുന്നിടത്ത് 7 കോടിയാണ് ശരാശരി വരുമാനം.

മൊത്തം 270 ഷോപ്പുകളിൽ 265 ഷോപ്പുകൾ ആണ് പ്രവർത്തിക്കുന്നത്. ഇതിൽ തന്നെ മിക്കതും നഷ്ടത്തിൽ ആണ്. ഒരു ഷോപ്പ് ലാഭത്തിൽ ആകണമെങ്കിൽ ശരാശരി 11 ലക്ഷം രൂപയുടെ വിറ്റുവരവ് ഉണ്ടെങ്കിലേ ഒരു ഷോപ്പ് ലാഭത്തിൽ ആണെന്ന് കണക്കാക്കൂ. എന്നാൽ ശരാശരി പരമാവധി 3 ലക്ഷം രൂപയാണ് ഓരോ ഷോപ്പിലും വിറ്റുവരവ്.

പ്രതിസന്ധിക്ക് ജീവനക്കാർ പഴിക്കുന്നത് ആപ്പിനെ ആണ്. ആപ് വന്നതോടെ ഉപഭോക്താവിന് തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യം നഷ്ടമായി. മാത്രമല്ല ആപ്പിലൂടെ ബെവ്കൊ ഔട്ലെറ്റുകൾ കിട്ടുന്നത് കുറവും ബാറുകൾ കിട്ടുന്നത് കൂടുതലും ആണെന്ന് ആക്ഷേപം ഉണ്ട്.

ഉപഭോക്താക്കൾ ഏറെയും സാധാരണക്കാരാണ്. അതിൽ തന്നെ ഏറിയ പങ്കിനും ആപ് ഡൗൺലോഡ് ചെയ്യാൻ സ്മാർട് ഫോൺ ഇല്ലാത്തവർ. മാത്രമല്ല ആപ്പിലൂടെ ബുക് ചെയ്യുന്നവർക്ക് കിട്ടുന്നത് മിക്കപ്പോഴും ഉച്ചയോട് അടുപ്പിച്ചുള്ള സമയമാണ്. ജോലിക്കാർക്ക് ആ സമയത്ത് ഓഫീസിൽ നിന്നിറങ്ങി മദ്യം വാങ്ങാനും ബുദ്ധിമുട്ടാണ്.

Back to top button
error: