NEWS

ഹോസ്റ്റല്‍ മുറിയില്‍ അവിവാഹിതയായ പെണ്‍കുട്ടിക്ക് പ്രസവം: കുട്ടി മരിച്ചു

കട്ടപ്പന: അവിവാഹിതയായ പെണ്‍കുട്ടി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ച സംഭവത്തില്‍ കുഞ്ഞ് മരിച്ചു. കട്ടപ്പനയിലെ ബാങ്ക് ജീവനക്കാരിയാണ് പെണ്‍കുട്ടി. വിവരമറിഞ്ഞെത്തിയ ഹോസ്റ്റലിലെ മറ്റ് പെണ്‍കുട്ടികള്‍ ഞെട്ടലോടെയാണ് വാര്‍ത്തയറിഞ്ഞത്. ഇത്രയും നാള്‍ കൂടെ താമസിച്ചിട്ടും പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന കാര്യം തങ്ങള്‍ക്കറിയില്ലായിരുന്നുവെന്ന് മറ്റ് പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്‍കി.

കട്ടപ്പന നഗരത്തിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം നടന്നത്. വിവരം അറിഞ്ഞം ഹോസ്റ്റലിലെത്തിയ പോലീസ് സംഘം കണ്ടത് മരണപ്പെട്ട ചോരക്കുഞ്ഞിനെയാണ്. പ്രസവിക്കുമ്പോഴേ കുട്ടി മരണപ്പെട്ടിരുന്നുവെന്നാണ് പോലീസിനോട് പെണ്‍കുട്ടി പറഞ്ഞത്. കുട്ടിയുടെ മൃതശരീരം പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തീരുമാനമായി. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകു എന്ന് പോലിസുദ്യോഗസ്ഥര്‍ അറിയിച്ചു.

കട്ടപ്പന നഗരത്തിലെ സ്വകാര്യ ബാങ്ക് ജീവനക്കാരിയാണ് പെണ്‍കുട്ടി. സംഭവത്തില്‍ കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തിന് ശേഷം ആശുപത്രിയിലേക്ക് മാറ്റിയ പെണ്‍കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടി അബോര്‍ഷനായി ശ്രമിച്ചിരുന്നുവെന്നും വൈകിപ്പോയതു കൊണ്ട് ഈ നീക്കം നടന്നില്ലെന്നും വിരങ്ങള്‍ ലഭിക്കുന്നുണ്ട്. സംഭവം നടന്ന ഹോസ്റ്റലിലെ അധികൃതര്‍ തന്നെയാണ് പോലീസില്‍ വിവരം അറിയിച്ചത്.

Back to top button
error: