LIFE

മസിലു പിടിച്ച് അപ്പനും മോനും: ടൊവിനോ തോമസിന്റെയും അച്ഛന്റെയും ചിത്രങ്ങള്‍ വൈറലാകുന്നു

ളരെ കുറഞ്ഞ കാലം കൊണ്ട് മലയാളം സിനിമാ മേഖലയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ടൊവിനോ തോമസ്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയും സാമൂഹ്യ വിഷയങ്ങളില്‍ താരം നടത്തുന്ന കൃത്യമായ നിലപാടുകളിലൂടെയും ടൊവിനോ തോമസ് ഏവര്‍ക്കും പ്രിയങ്കരനാണ്. ട്രോളുകളിലൂടെ ഏറ്റവുമധികം ക്രൂശിക്കപ്പെടുന്ന താരവും അയാള്‍ തന്നെയാണ്. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ചര്‍ച്ച ചെയ്യുന്നത് ടൊവിനോയുടെ ഒരു ചിത്രമാണ്. പക്ഷേ ഈ തവണ ടൊവിനോ ഒറ്റയ്ക്കല്ല കൂടെ അച്ഛന്‍ അഡ്വ.ഇ.റ്റി തോമസുമുണ്ട്.

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എത്ര വേണമെങ്കിലും ബോഡി ഫിറ്റ്‌നസിന് തയ്യാറാകുന്നത് ടൊവിനോയ്ക്ക്‌ പുതിയ കാര്യമല്ല. മുന്‍പും ടൊവിനോ ഷെയര്‍ ചെയ്ത വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇപ്പോഴത്തെ ഫോട്ടോയില്‍ പക്ഷേ ടൊവിനോ തോമസിനെ കടത്തി വെട്ടിയിരിക്കുന്നത് അച്ഛനാണ്. ഫിറ്റ്‌നസിലും വര്‍ക്ക് ഔട്ടിലും താനൊട്ടും പുറകിലല്ലായെന്നും അച്ഛന്‍ തെളിയിച്ചു. ചിത്രം വയറലായി നിമിഷങ്ങള്‍ കഴിയും മുന്‍പേ ട്രോളന്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്.

Back to top button
error: