അച്ഛന്റെ പേര് ചേര്‍ത്തറിയപ്പെടാനാണ് എനിക്കിഷ്ടം, പക്ഷേ പലരും തെറ്റിക്കും- അര്‍ജുന്‍ അശോകന്‍

ലയാളത്തിലെ പ്രമുഖ ഹാസ്യതാരമാണ് ഹരിശ്രീ അശോകന്‍. മിമിക്രി ലോകത്ത് നിന്നും മലയാള സിനിമയിലെത്തി തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് അദ്ദേഹം. ഏറ്റവുമൊടുവില്‍ സ്വന്തമായി ഒരുസിനിമ സംവിധാനം ചെയ്ത് സംവിധാനവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. ഇപ്പോള്‍ ഹരിശ്രീ അശോകന്റെ മകനും അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയിരിക്കുകയാണ്. പക്ഷേ അച്ഛനെപ്പോലെ കോമഡിയല്ല അര്‍ജുന്റെ ട്രാക്ക്. സഹനടനായി പതിയെ സിനിമയിലെത്തി നായകനടനിലേക്ക് എത്തി നില്‍ക്കുകയാണ് ഈ ചെറുപ്പക്കാരന്‍. തന്റെ പേരിലെ ചെറിയൊരു അവ്യക്തതയെപ്പറ്റി പ്രേക്ഷകരോട് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. പല പരിപാടിക്കും തന്നെ അതിഥിയായി വിളിക്കും പക്ഷേ ആരും പോസ്റ്ററിലോ ഫ്ളെക്സിലെ തന്റെ പേര് കൃത്യമായി എഴുതില്ല. പലര്‍ക്കും ഞാന്‍ അര്‍ജുന്‍ അശോക് ആണ്, സത്യത്തില്‍ ഞാന്‍ അര്‍ജുന്‍ അശോകനാണ്. അങ്ങനെ അറിയപ്പെടാനാണ് എനിക്കിഷ്ടവും.

അച്ഛന്‍ സംവിധായകനായപ്പോള്‍ മകന്‍ അഭിനയ നിരയിലുണ്ടാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നെങ്കിലും അര്‍ജുന്‍ ഹരിശ്രീ അശോകന്റെ ചിത്രത്തില്‍ അഭിനയിച്ചിരുന്നില്ല. മുന്‍പേ വാക്ക് പറഞ്ഞിരുന്ന സിനിമയുടെ ചിത്രീകരണവും അച്ഛന്റെ സിനിമയും ഒരേ സമയത്ത് വന്നതു കാരണമാണ് അച്ചന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ പറ്റാതെ പോയത്, അര്‍ജുന്‍ പറയുന്നു. സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയില്ലെങ്കിലും ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പ്രോമോ സോങ് പാടിയിരിക്കുന്നത് അര്‍ജുനാണ്. സിനിമയിലെത്തും മുന്‍പ് ഡി.ജെ ആയി വര്‍ക്ക് ചെയ്തിരുന്ന അര്‍ജുന്‍ അപ്പോഴും പേരിന്റെയൊപ്പം അച്ഛനെക്കൂടി ചേര്‍ത്തിരുന്നു. അക്കാലത്ത് ഡി.ജെ അര്‍ജുന്‍ ആശ് എന്നായിരുന്നു തന്റെ പേരെന്നും അര്‍ജുന്‍ പറയുന്നു. അച്ഛന്റേ പേര് ചുരുക്കിയതില്‍ പിന്നീട് കുറ്റബോധം തോന്നിയിട്ടുണ്ട്, അതുകൊണ്ടാണ് ഇപ്പോള്‍ പലരും അച്ഛന്റെ പേര് തെറ്റിക്കുമ്പോള്‍ വിഷമമുണ്ടാകുന്നത്.

അച്ഛന്റേ പേരില്‍ കോളജ് പഠനം പോലും ഉപേക്ഷിച്ച വ്യക്തിയാണ് അര്‍ജുന്‍. ഡിഗ്രി പഠനത്തിനായി പഠിക്കാനെത്തിയെ കോളജിലെ പ്രധാന അധ്യാപകന്‍ ഹരിശ്രീ അശോകനെക്കുറിച്ച് മോശമായി സംസാരിച്ചതിന്റെ പേരില്‍ അര്‍ജുന്‍ കോളജ് പഠനം ഉപേക്ഷിച്ചിരുന്നു. പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചെങ്കിലും ജീവിതത്തില്‍ തോറ്റു കൊടുക്കാന്‍ അര്‍ജുനിഷ്ടമല്ലായിരുന്നു. സുഹൃത്തുക്കളുമായി ആരംഭിച്ച ബിസിനസ് സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ മുന്നോട്ട് കൊണ്ടു പോവാന്‍ അര്‍ജുന് കഴിഞ്ഞിട്ടുണ്ട്. സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴും പുതിയ ബിസിനസ് സംരംഭം ആരംഭിച്ച് നടത്താനുള്ള ശ്രമത്തിലാണ് ആ ചെറുപ്പക്കാരന്‍. പറവ, ബി.ടേക്ക്, ഉണ്ട, തുടങ്ങിയ ചിത്രങ്ങളിലെ മികച്ച സാന്നിധ്യമായി അര്‍ജുന്‍ അശോകനുണ്ടായിരുന്നു. നായകനായ രണ്ടോളം ചിത്രങ്ങളും ഈ ചെറുപ്പക്കാരന്റേതായി പ്രദര്‍ശനത്തിനത്താനുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version