NEWS

പി പി മത്തായി കേസിൽ നിർണായക വഴിത്തിരിവ്, മത്തായിയുടെ പേരിലുള്ള കേസ് ഒഴിവാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടു, ഭാര്യ ഷീബയുടെ നിർണായക വെളിപ്പെടുത്തൽ NewsThen-നോട്‌ -വീഡിയോ

പത്തനംതിട്ട ചിറ്റാറിൽ വനംവകുപ്പിന്റെ കസ്റ്റഡിയിൽ മരിച്ച പി പി മത്തായിയുടെ ഭാര്യ ഷീബ മോളുടെ നിർണായക വെളിപ്പെടുത്തൽ NewsThen-നോട്‌. മത്തായിയുടെ പേരിൽ ഉള്ള കേസ് ഒതുക്കി തീർക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിച്ചു. 75, 000 രൂപ ആണ് ചോദിച്ചത് എന്ന് ഷീബ മോൾ. ഇതിന്റെ ശബ്ദരേഖ തന്റെ കൈവശം ഉണ്ട്. അരുൺ എന്നയാളുടെ ഫോണിൽ നിന്നാണ് ഉദ്യോഗസ്ഥൻ വിളിച്ചതെന്നും ഷീബ പറയുന്നു.

ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കുക ആണ് ചെയ്തത്. സർക്കാർ ഇക്കാര്യത്തിൽ ഒളിച്ചു കളിക്കുന്നു. സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. മത്തായിയുടെ മൃതദേഹം ഇപ്പോൾ സംസ്കരിക്കില്ല. റിപോസ്റ്റ്മോർട്ടം വേണ്ടെന്നു പറഞ്ഞാലേ മൃതദേഹം സംസ്കരിക്കൂ എന്നും ഷീബമോൾ വ്യക്തമാക്കി. ഷീബമോളുമായി ഞങ്ങളുടെ ചീഫ് എഡിറ്റർ പി ഒ മോഹൻ സംസാരിച്ചു.വിഡിയോയിലേക്ക് –

Back to top button
error: