NEWS

കബളിപ്പിച്ച് ഇറ്റലിയിൽ കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചു,കർഷക നേതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

യുവതിയെ കബളിപ്പിച്ച് ഇറ്റലിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ മലയോര കർഷക സമിതി നേതാവ് അറസ്റ്റിൽ. മലയോര കർഷക സമിതി ജില്ലാ കൺവീനർ ജോബി കൈപ്പാങ്ങലാണ്‌ അഴിക്കുള്ളിലായത്. തന്നെ നിർബന്ധിച്ച് വിവാഹം രെജിസ്റ്റർ ചെയ്യിച്ചുവെന്നു യുവതി പരാതിയിൽ പറയുന്നു. നഗ്ന ചിത്രങ്ങൾ മൊബൈലിൽ പകർത്തി ആയിരുന്നു ഭീഷണി.

കിഴക്കേ കോട്ടയിൽ പ്രവർത്തിക്കുന്ന സിട്രസ് ഹോളിഡേ എന്ന ട്രാവൽ ഏജൻസി പോലീസ് റെയ്ഡ് ചെയ്തു. ജോബിയുടെ ഉടമസ്ഥതയിൽ ആണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സ്ഥാപനത്തിൽ ജീവനക്കാരെ നിയമിക്കാൻ ജോബി മാളയിലെ ഒരു കോളേജിൽ ഒരു വർഷം മുമ്പ് റിക്രൂട്മെന്റ് ഡ്രൈവ് നടത്തിയിരുന്നു. അന്ന് തെരഞ്ഞെടുക്കപ്പെട്ടതാണ് ഇരുപത്തി നാലുകാരിയായ യുവതി.

പിന്നീട് യുവതിയെ മിലനിലേക്ക് കൊണ്ടുപോകുക ആയിരുന്നു. ടൂർ ഗ്രൂപ്പിനൊപ്പം ചേരാൻ എന്ന് പറഞ്ഞാണ് കൊണ്ട് പോയതെന്ന് യുവതി പറയുന്നു. ഫ്‌ളാറ്റിൽ എത്തിച്ച് ജ്യൂസിൽ ലഹരി മരുന്ന് കലർത്തി പീഡിപ്പിക്കുക ആയിരുന്നുവെന്നാണ് പരാതി.

Back to top button
error: