NEWS

വികസനമാണ് പ്രശ്നം, വിമാനത്താവള സ്വകാര്യ വൽക്കരണത്തെ അനുകൂലിച്ച് തരൂർ

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനു എതിരെയാണ് ഒരു വിധം നേതാക്കൾ എല്ലാം നിലപാട് എടുത്തിരിക്കുന്നത് .എൽഡിഎഫിലെയും യു ഡി എഫിലെയും നേതാക്കൾ ഏതാണ്ട് പൂർണമായി വിമാനത്താവള സ്വകാര്യവൽക്കരണത്തെ എതിർക്കുന്നു .എന്നാൽ അതിലും വ്യത്യസ്തത പുലർത്തുകയാണ് ശശി തരൂർ .വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിൽ തെറ്റില്ല എന്ന് തന്നെയാണ് തരൂരിന്റെ നിലപാട് .

ഇക്കാര്യം നേരത്തെ തന്നെ തരൂർ വ്യക്തമാക്കിയിട്ടുണ്ട് .വിമാനത്താവളത്തെ കുറിച്ച് ചിന്തിക്കുന്ന ഒരു ഓപ്പറേറ്റർ നമുക്ക് ആവശ്യമുണ്ടെന്നു തരൂർ പറയുന്നു .വിമാനത്താവളം നിലവിൽ വന്ന ആദ്യ കാലത്ത് നല്ല പുരോഗതി ഉണ്ടായിരുന്നു .പല ഫ്‌ളൈറ്റുകളും കൊണ്ട് വന്നത് താൻ ഇടപെട്ടാണെന്നും തരൂർ പറയുന്നു .ഫെലൈറ്റുകൾ ഇല്ലാത്ത സ്ഥലത്ത് വരാൻ കമ്പനികൾ മടിക്കും . ടെക് മഹേന്ദ്ര വരാൻ ഇരുന്നതാണ് .എന്നാൽ ഫെലൈറ്റുകൾ; ഇല്ലാത്തതിനാൽ പിന്മാറി .

വിമാനത്താവളം ആർക്കും വിൽക്കുന്നില്ല .ഡെവലപ്പർ ഓപ്പറേറ്റർക്ക് കൈമാറുന്നുവെന്നു മാത്രം .പ്രൈവറ്റ് ഓപ്പറേറ്റർ വന്നാൽ സഹകരിക്കില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല .ആര് വന്നാലും തിരുവനന്തപുരം വികസിക്കണം .അദാനിയെ മാറ്റി രവി പിള്ളയെയോ യൂസഫലിയെയോ കൊണ്ട് വന്നാലോ ?എന്റെ അഭിപ്രായത്തിൽ തിരുവനന്തപുരം വികസിക്കുക തന്നെ വേണം .

പൂര്ണമായുള്ള സ്വകാര്യവൽക്കരണത്തെ എതിർക്കുന്നത് കൊണ്ടാണ് ബിജെപി ഒഴിച്ചുള്ള കക്ഷികളുടെ എതിർപ്പ് .മോദി സർക്കാരിന്റെ ഒരു പ്രതിനിധി ആയാണ് രാഷ്ട്രീയ കക്ഷികൾ അദാനിയെ കാണുന്നത് .അദാനി എന്ന പുറംനാട്ടുകാരനോടുള്ള എതിർപ്പുമുണ്ട് .വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്ന അദാനി തിരുവനന്തപുരം വിമാനത്താവളം കൂടി ഏറ്റെടുത്താൽ എന്തോ പ്രശനമുണ്ടെന്ന പ്രചാരണവും എതിർപ്പിന് ഒരു കാരണമാണ്-തരൂർ വ്യക്തമാക്കുന്നു .

Back to top button
error: