പ്രണയം കാമം വിവാദം ,റിയ ചക്രബർത്തിയുമായുള്ള പുതിയ വിവാദത്തിൽ പെട്ട  മഹേഷ് ഭട്ടിന്റെ ജീവിതം

ഇന്നേറെ വിവാദമായ ഒരു പേരാണ് മഹേഷ് ഭട്ട് .ബോളിവുഡിലെ എക്കാലത്തെയും അറിയപ്പെടുന്ന റോബിൻ ഹുഡ് .സുശാന്ത് രാജ്പുത്തിന്റെ കാമുകി റിയ ചക്രബർത്തിയുമായുള്ള ബന്ധം ഇപ്പോൾ വീണ്ടും മഹേഷ് ഭട്ടിനെ വാർത്തകളിൽ നിറയ്ക്കുകയാണ് .

“തെറ്റായ കാര്യങ്ങൾ പറയുമ്പോൾ മഹേഷ് ഭട്ട് ഇപ്പോഴും ശരിയാണ് .വളരെ ലളിതം” ഇങ്ങനെ പറഞ്ഞത് മഹേഷ് ഭട്ടിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ സലിം ഖാനാണ് .ഈ വാക്കുകളിൽ മഹേഷ് ഭട്ട് എന്ന ജീവിതം വരച്ചു കാട്ടപ്പെടുന്നു .മഹേഷ് ഭട്ടിന്റെ സിനിമകൾ പോലെയാണ് ജീവിതവും .എന്നും ഇപ്പോഴും വിവാദങ്ങളിലൂടെ സഞ്ചാരം മഹേഷ് ഭട്ടിന് ഹരമാണെന്ന് തോന്നും അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ സഞ്ചരിച്ചാൽ .

അമ്മയാണ് മഹേഷ് ഭട്ടിനെ വളർത്തിയത് .അച്ഛൻ ഹിന്ദുവും ‘അമ്മ മുസ്ലീമും .കളിക്കൂട്ടുകാരി ലോറൈൻ ബ്രൈറ്റിനെ കല്യാണം കഴിക്കാൻ തന്നെ ഇരുപതാം വയസിൽ മഹേഷ് ഭട്ട് തീരുമാനിച്ചു .കിരൺ എന്ന് പേര് മാറ്റിയ അവരുടെ മക്കളാണ് പൂജ ഭട്ടും രാഹുൽ ഭട്ടും.

പൂക്കൾ വിരിച്ച മെത്തയല്ലായിരുന്നു മഹേഷ് – കിരൺ ജീവിതം .മറ്റൊരു ബന്ധം കണ്ടുപിടിക്കാൻ മഹേഷിലെ സിനിമാക്കാരന് അധികം സമയം വേണ്ടി വന്നില്ല .ചെറുപ്പക്കാരുടെ ഹരമായ പർവീൺ   ബാബിയായിരുന്നു മഹേഷിന്റെ പുതിയ കാമുകി .എന്നാൽ മനോരോഗം വന്നവർ ഇല്ലാതായി .മഹേഷ് തന്റെ വിവിധ സിനിമകളിലൂടെ അവരെ വരച്ചു കാട്ടി .കങ്കണയുടെ വോ ലംഹേയിൽ വരെ .

അപ്പോഴേക്കും കിരണുമായുള്ള വിവാഹ മോചനത്തിന്റെ ഊഴമായിരുന്നു .പുതിയ കാമുകി സോണി റസ്‌ഥാൻ .എന്നാൽ വിവാഹ മോചനം വൈകി .അങ്ങിനെ മഹേഷ് ഭട്ട് അമ്മയുടെ മതം സ്വീകരിച്ച് സോണിയയെ കെട്ടി .ആലിയ ഭട്ടും ഷഹീൻ ഭട്ടും മക്കൾ .

വിവാദങ്ങൾ മഹേഷ് ഭട്ടിനെ പിന്തുടർന്ന് കൊണ്ടേ ഇരുന്നു .ഫിലിം ഫെയർ മാഗസിന്റെ കവർ പേജിൽ അച്ഛനും മകളും തമ്മിലുള്ള ലിപ്ലോക്ക് വിവാദങ്ങൾ ആളിക്കത്തിച്ചു .മകൾ ആയിരുന്നില്ലെങ്കിൽ പൂജയെ കിട്ടിയേനെ എന്ന് കൂടി പറഞ്ഞതോടെ പാപ്പരാസികൾ പേജുകൾ കഥകൾ കൊണ്ട് നിറച്ചു .

മഹേഷ് ഭട്ടിന്റെ ഏറ്റവും വലിയ കൂട്ട് പെണ്ണായിരുന്നില്ല ,കള്ളായിരുന്നു .”ലഹരിയിൽ മുങ്ങിയ മഹേഷ് ഭട്ടിനെ ഞാൻ കണ്ടിട്ടുണ്ട് .ഉയിർത്തെഴുന്നേറ്റ മഹേഷ് ഭട്ടിനെയും ഞാൻ കണ്ടിട്ടുണ്ട് .”പൂജ ഭട്ട് ഒരു അഭിമുഖത്തിൽ പറയുന്നു .

ഇന്ന് മഹേഷ് ഭട്ട് നിറഞ്ഞു നിൽക്കുന്നത് സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകി റിയ ചക്രബർത്തിയുമായുള്ള വിവാദങ്ങളിൽ ആണ് .റിയ അച്ഛൻ എന്ന് വിളിക്കുന്ന ബന്ധം .എന്നാൽ ചില ഫോട്ടോകൾ വച്ച് സുശാന്ത് ആരാധകർ ഇരുവരെയും പ്രതിസ്ഥാനത്ത് നിർത്തുന്നു .അപ്പോഴും വിവാദത്തിന്റെ ഒരറ്റത്ത് മഹേഷ് ഭട്ടുണ്ട് .അങ്ങിനെയാണ് ചിലർ ജീവിതം മുഴുവൻ ആഘോഷിക്കുന്നവർ ,ജീവിതത്തിൽ എല്ലായിപ്പോഴും വിവാദത്തെ പുല്കുന്നവർ .മഹേഷ് ഭട്ട് അത്തരമൊരാളാണ് .ഇനിയും അങ്ങിനെ തന്നെ ആവും .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version