NEWS

വിമാനത്താവള വിവാദത്തില്‍ തുറന്ന പോരാട്ടവുമായി സിപിഎം: കൊടിയേരി ബാലകൃഷ്ണന്‍

 

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ളകേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ തുറന്ന പടയൊരുക്കം പ്രഖ്യാപിച്ച് സിപിഎം. വിമാനത്താവള പ്രശ്‌നത്തില്‍ ശക്തമായ നിലപാടറിയിച്ചിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. പ്രശ്‌നത്തിന്റെ ഗൗരവവും ജനങ്ങളുടെ പ്രതിഷേധവും പ്രധാനമന്ത്രിക്ക് നേരിട്ടറിയുവാന്‍ വേണ്ടി 2 ലക്ഷം മെയിലുകള്‍ അയക്കാനുള്ള നീക്കത്തിലാണ് സിപിഎം. സ്വകാര്യവത്കരണത്തെ പിന്തുണയ്ക്കുന്നവര്‍ കാര്യങ്ങളുടെ ഗൗരവം മനസിലാക്കി സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വരുന്ന ലൈഫ് മിഷന്‍ പദ്ധതി വിവാദത്തില്‍ സര്‍ക്കാരിനെ പാര്‍ട്ടിക്കോ ഭയമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരും കൈക്കൂലി വാങ്ങിച്ചതായി ആരോപണമില്ല. വിജിലന്‍സ് അന്വേഷണ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കൊടിയേരി പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അസ്ഥിരപ്പെടുത്തുകയാണ് പ്രതിപക്ഷത്തിന്റെ ഉദ്ദേശം. പക്ഷേ അവിശ്വാസപ്രമേയം തങ്ങള്‍ക്ക് തന്നെ തിരിച്ചടിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡിന്റെ മറവില്‍ വിമാനത്താവളം സ്വകാര്യവത്കരിക്കുന്നത് വന്‍ സാമ്പത്തികലാഭം മാത്രം ലക്ഷ്യം വെച്ചിട്ടാണെന്ന് ആരോപണമുണ്ട്. ഇതിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. മറുപടി കാക്കുമെന്നും അനുകൂലമല്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Back to top button
error: