സി യു സൂണ്‍ സെപ്റ്റംബര്‍ 1ന്- ഒടിടി റിലീസിങ്ങിന് തയ്യാറായി ഫഹദ് ഫാസില്‍ മഹേഷ് നാരായണന്‍ ചിത്രം

ന്റെ ചിത്രങ്ങളില്‍ എന്നും വ്യത്യസ്തത കൊണ്ടുവരാന്‍ ആഗ്രഹിച്ചിരുന്ന നടനാണ് ഫഹദ് ഫാസില്‍. ചെയ്യുന്ന ചിത്രങ്ങളോട് നൂറ് ശതമാനം നീതി പുലര്‍ത്തണമെന്ന് വിശ്വസിക്കുന്ന മഹേഷ് നാരായണന്‍ ഫഹദിനൊപ്പം ചേരുമ്പോള്‍ ഒരു മികച്ച ചിത്രത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഫഹദ് ഫാസിലിനെ നായകനാക്കി ബിഗ്ബജറ്റില്‍ ഒരുങ്ങിയ മാലിക്കായിരുന്നു ഇവര്‍ തൊട്ട് മുമ്പ് കൈകോര്‍ത്ത ചിത്രം. ഇപ്പോഴിതാ ഫഹദ് ഫാസിലുമായി വീണ്ടും ചേര്‍ന്ന് മറ്റൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് മഹേഷ് നാരായണന്‍.

പൂര്‍ണമായും ഐഫോണില്‍ ചിത്രീകരിച്ച സി യു സൂണ്‍ എല്ലാ തരത്തിലും ഒരു പരീക്ഷണ ചിത്രമായിരിക്കും. ഫഹദ് ഫാസിലിനെ കൂടാതെ റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമായി വരുന്നുണ്ട്. ഇപ്പോള്‍ പുറത്തുവരുന്ന വിവരമനുസരിച്ച് ചിത്രം ആമസോണ്‍ പ്രൈംവഴി സെപ്റ്റംബര്‍ ഒന്നിന് പ്രദര്‍ശനത്തിന് എത്തും. കോവിഡ് കാലത്ത് പുതിയ സിനിമ തുടങ്ങേണ്ട എന്ന തീരുമാനം ഉണ്ടായിരുന്നെങ്കിലും മഹേഷ് നാരായണന്‍ ഫഹദ് ഫാസില്‍ ചിത്രത്തിന് ഫെഫ്ക ഉള്‍പ്പെടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ചുരുങ്ങിയ കാലയളവില്‍ പരിമിതമായ സാങ്കേതിക പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ് സി യു സൂണിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഫഹദ് ഫാസിലിന്റെ കൊച്ചിയിലെ ഫ്‌ളാറ്റിലാണ് സിനിമയുെട ഏറിയ പങ്കും ചിത്രീകരിച്ചിരിക്കുന്നത്.

ഒരു മുഴുനീള ഫീച്ചര്‍ ഫിലിമായിരിക്കില്ല സി യു സൂണ്‍. ഞങ്ങള്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഐ ഫോണില്‍ ചിത്രീകരിക്കുന്ന ഒരു ചെറിയ ചിത്രമാണ്. സിനിമയില്‍ പുതിയൊരു ഫോര്‍മാറ്റ് കൊണ്ടുവരാന്‍ സാധിക്കുമോ എന്ന പരീക്ഷണം മാത്രമാണിത്, മഹേഷ് നാരായണന്‍ പറയുന്നു. ഈ ചിത്രത്തിന്റെ ചുവട് പിടിച്ച് ഇത്തരം പരീക്ഷണങ്ങളുമായി ചലച്ചിത്രകാരന്‍മാര്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version