TRENDING

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ വര്‍ഷാവസാനത്തോടെ; ആദ്യ മുന്‍ഗണന ആരോഗ്യപ്രവത്തകര്‍ക്കും 65 വയസ്സിന് മുകളിലുളളവര്‍ക്കും

കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് വാക്‌സിന്‍ വര്‍ഷാവസാനത്തോടെ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍.

സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനും ഇതിനൊപ്പം തന്നെ ഉത്പാദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാരത് ബയോടെക്,ഐസിഎംആര്‍ എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ കൂടാതെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന വാക്‌സിനും രാജ്യത്തുടനീളം പരീക്ഷിക്കാനാണൊരുങ്ങുന്നത്.

അതേസമയം, വാക്‌സിന്‍ പരാക്ഷിക്കുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍, 65 വയസ്സിന് മുകളിലുളളവര്‍ വിട്ടുമാറാത്ത രോഗാവസ്ഥയുളളവര്‍ എന്നിവര്‍ക്കാണ് ആദ്യ മുന്‍ഗണന.

Back to top button
error: