സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; എറണാകുളം സ്വദേശി

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളത്ത് കോവിഡ് ചികിത്സയിലായിരുന്ന കൊച്ചി പച്ചാളത്ത് താമസിക്കുന്ന മാലിയില്‍ ഗോപിനാഥനാണ് മരിച്ചത്.
=
63 വയസായിരുന്നു. എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് നാലാമത്തെ കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്തനംതിട്ട ഊന്നുകല്‍ സ്വദേശി ലിസി, കാസര്‍കോട് പൈവളിഗ സ്വദേശി അബ്ബാസ്, കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന കട്ടപ്പന സുവര്‍ണഗിരി സ്വദേശി ബാബു എന്നിവരാണ് മരിച്ചത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version