NEWS

ലോകത്ത് 24 മണിക്കൂറിനുളളില്‍ 2 ലക്ഷം കടന്ന് കോവിഡ് രോഗികള്‍; ഞെട്ടിക്കുന്ന വിവരങ്ങളുമായി ഡബ്ലിയു എച്ച് ഒ

ജനീവ: ലോകത്ത് ഭീതിവിതച്ച് കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന.

വ്യാഴാഴ്ച രാത്രിവരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,63,601 ആളുകളിലാണ് രോഗം വ്യാപിച്ചത്. 6,554 പേര്‍ മരണമടഞ്ഞു. ലോകമെമ്പാടും 22,256,220 പേര്‍ രോഗബാധിതരാവുകയും 7,82,456 പേര്‍ മരിക്കുകയും ചെയ്തു.

ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയില്‍ ഇതുവരെ 12,07,539 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലായില്‍ 11,09,444 പേര്‍ രോഗികളായി. ലോകത്ത് ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍ ഇന്ത്യയിലാണ്. ഓഗസ്റ്റ് മാസത്തില്‍ 19 വരെയുള്ള കണക്ക് പ്രകാരം അമേരിക്കയില്‍ 9,94,863 പേര്‍ രോഗികളായി. ബ്രസീലില്‍ 7,94,115 പേരാണ് രോഗികളായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ ഇന്നലെ മാത്രം 69,000നു മേലില്‍ പുതിയ രോഗികളുണ്ട്. 986 പേര്‍ മരണമടഞ്ഞു. രണ്ടാം തവണ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. രാജ്യത്ത് ആകെ രോഗബാധിതര്‍ 29 ലക്ഷം കടന്നു.

Back to top button
error: