അന്‍പത് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുമായി കരിക്കിന്റേ തേരോട്ടം

രിക്ക് എന്ന പേര് മലയാളികള്‍ക്ക് അപരിചതമല്ല. ഒന്നുമില്ലായ്മയില്‍ നിന്നും കഴിവും, പരിശ്രമവും കൊണ്ട് മാത്രം മുന്നേറി വന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മ. ഇന്ന് മറ്റൊരു ചരിത്രം കൂടി കുറിച്ചിരിക്കുകയാണിവര്‍. സൗത്ത് ഇന്ത്യയിലെ ഏറ്റവുമധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള ഒറിജനല്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സ് എന്ന ബഹുമതി. സമൂഹമാധ്യമങ്ങളിലൂടെ കരിക്കിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ സന്തോഷം പ്രേക്ഷകരോട് പങ്കു വെച്ചത്.

സാധാരണക്കാരായ ചെറുപ്പക്കാര്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തവതരിപ്പിച്ച തേരാ പാരാ മിനി വെബ് സീരിസ് ആയിരുന്നു ജനങ്ങള്‍ക്കിടയില്‍ ആദ്യമായി ശ്രദ്ധിക്കപ്പെട്ട കരിക്കിന്റെ ആദ്യ സംരംഭം. തേരാ പാരയുടെ വിജയത്തെത്തുടര്‍ന്ന് ഇതേ ടീമില്‍ നിന്നും ചെറുതും വലുതുമായ പല വീഡിയോകളും കരിക്ക് ടീമിന്റേതായി പ്രദര്‍ശനത്തിനെത്തി. അവയില്‍ മിക്കതും വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. കരിക്കിനെ അനുകരിച്ച് പല പേരുകളില്‍ യൂട്യൂബ് പ്രോഗ്രാംസ് പിന്നീട് പ്രദര്‍ശനത്തിനെത്തിയിരുന്നു. എന്നാല്‍ അവയ്‌ക്കൊന്നും കരിക്കിനോളം സ്വീകാര്യതയോ പ്രേക്ഷക പിന്തുണയോ ലഭിച്ചിട്ടില്ല എന്നതാണ് സത്യം.

കേരളത്തിലെ ആദ്യത്തെ എക്‌സ്‌ക്ലീവ് ഡിജിറ്റല്‍ മീഡിയ ചാനലാണ് കരിക്ക്. തുടക്കത്തില്‍ ഒരു പ്രൊഡ്യൂസറിനെ കിട്ടാന്‍ പോലും ഞങ്ങള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. കരിക്കിന് മുന്‍പ് അത്തരമൊരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഇല്ലാത്തതുകൊണ്ട് ആളുകള്‍ ഇത് സ്വീകരിക്കില്ലെന്നും, ഇതില്‍ നിന്നും യാതൊരു തരത്തിലുള്ള വരുമാനവും ലഭിക്കില്ലെന്നും പലരും പറഞ്ഞിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ കരിക്കിന്റെ ഫൗണ്ടറായ നിഖില്‍ പ്രസാദ് പറഞ്ഞു.

കഥാപാത്രങ്ങളുടെ പ്രകടനം തന്നെയാണ്‌ കരിക്കിന്റെ നട്ടെല്ല്. കരിക്കിലൂടെ അരങ്ങിലെത്തിയ മിക്ക കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകര്‍ക്കിടയില്‍ പ്രത്യേക ആരാധകവൃത്തം തന്നെയുണ്ട്. ജോര്‍ജും, ലോലനും, ശംഭുവുമൊക്കെ പ്രേക്ഷകരുടെ പ്രീയപ്പെട്ട കഥാപാത്രങ്ങളാണ്. കരിക്കിന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version